ലോകം മാറ്റി മറിക്കുന്നു ഈ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ മാറ്റി മറിക്കുന്ന ആഗോള കമ്പനികളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ . സിപ്ലയും ഗോദ്‌റെജുമാണ് ഫോര്‍ച്യൂണിന്റെ 50 കമ്പനികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചത്.

കമ്പനി പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികളെയാണ് ഫോര്‍ച്യൂണ്‍ ലിസ്റ്റിലേക്കായി പരിഗണിച്ചത്.

 സിപ്ല 46ല്‍

സിപ്ല 46ല്‍

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ഫോര്‍ച്യൂണ്‍ പട്ടികയില്‍ 46-ാം സ്ഥാനത്താണ്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും അവയുടെ വില വര്‍ധന പിടിച്ച് നിര്‍ത്താനും സിപ്ല നല്ല പങ്ക് വഹിക്കുന്നുണ്ടെന്ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പറയുന്നു.

ഗോദ്‌റെജ് 48ല്‍

ഗോദ്‌റെജ് 48ല്‍

ഫോര്‍ച്യൂണിന്റെ ലിസ്റ്റില്‍ 48-ാം സ്ഥാനത്താണ് ഗോദ്‌റെജ്. പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഗോദ്‌റെജിന്റെ ശ്രദ്ധ മാഗസിന്‍ നിരീക്ഷിച്ചു.

ഗ്ലാസ്‌കോ സ്മിതെന്‍ക്ലൈന്‍ ഒന്നാമത്

ഗ്ലാസ്‌കോ സ്മിതെന്‍ക്ലൈന്‍ ഒന്നാമത്

ബ്രിട്ടീഷ് ഫാര്‍മാ കമ്പനിയായ ഗ്ലാക്‌സോ സ്മിത്‌ക്ലൈന്‍ ആണ് ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍ ഒന്നാമത്. നെസ്‌ലെ അഞ്ചാം സ്ഥാനത്താണ്. മാസ്റ്റര്‍ കാര്‍ഡ് 7-ാം സ്ഥാനത്താണ്.

ലിസ്റ്റിലെ പ്രമുഖര്‍

ലിസ്റ്റിലെ പ്രമുഖര്‍

ഇന്ദ്ര നൂയി നയിക്കുന്ന പെപ്‌സികോ 38, ഹെങ്കെന്‍ 43, ടെസ്ല 50 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ സ്ഥാനങ്ങള്‍.

English summary

Cipla, Godrej recognised in Fortune 'Change the World' list

India's pharmaceutical giant Cipla and consumer goods conglomerate Godrej have been recognised by Fortune magazine in a list of global firms changing the world for the good and having a positive social impact through their activities.
Story first published: Saturday, August 20, 2016, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X