ജിയോ: കമ്പനികള്‍ ഓഫറുകള്‍ നല്‍കി മത്സരിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ജിയോയുടെ കടന്നുവരവോടെ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുന്നു. ഇതോടെ ഉപയോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയാണ്.

 

ഡാറ്റ പാക്കുകളുടെ കാലാവധി കൂട്ടിയും നിരക്ക് കുറച്ചും എയര്‍ടെലും, ഐഡിയയും, ബിഎസ്എന്‍എല്ലും, വോഡാഫോണും ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.

ജിയോയില്‍ വന്‍ ഓഫറുകള്‍

ജിയോയില്‍ വന്‍ ഓഫറുകള്‍

ഒരു ജിബി 4ജി/3ജി ഡാറ്റയ്ക്ക് പ്രതിമാസം 250 രൂപ എന്ന നിരക്കിലാണ് ജിയോ സേവനം ഉറപ്പാക്കുന്നത്. മൂന്നു മാസം അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യമാണ് ജിയോ ഓരോ കണക്ഷനിലും നല്കുന്നത്. മൂന്നു മാസം അണ്‍ലിമിറ്റഡ് ഡാറ്റയാണ് ജിയോയുടെ പ്രധാന ആകര്‍ഷണം.

എയര്‍ടെല്‍

എയര്‍ടെല്‍

വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന എയര്‍ടെല്‍ ഇപ്പോള്‍ 99.5 രൂപ നിരക്കിലാണ് 1 ജിബി ഡാറ്റ നല്‍കുന്നത്. മുന്‍പ് ഇത് 250 രൂപ നിരക്കിലായിരുന്നു.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ഡാറ്റാ നിരക്കുകള്‍ വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍. 1099 രൂപ നിരക്കില്‍ ലഭ്യമായിരുന്ന അണ്‍ലിമിറ്റഡ് ഡാറ്റ പാക്കിന് കാലാവധി ഇരട്ടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫറുകളില്‍ വന്‍ മാറ്റങ്ങളാണ് വരുത്തുന്നത്.

ജിയോ സൗജന്യം

ജിയോ സൗജന്യം

ജിയോ നെറ്റ്‌വര്‍ക്ക് ടെസ്റ്റ് റണ്ണിലാണിപ്പോള്‍. സിം സൗജന്യമായി നല്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ് സിം സൗജന്യമാണെങ്കിലും ഉപയോക്താക്കള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ നല്കണം.

3 മാസത്തേക്ക് ആനുകൂല്യം

3 മാസത്തേക്ക് ആനുകൂല്യം

വാണിജ്യാവതരണത്തിനു ശേഷമായിരിക്കും ഇന്റര്‍നെറ്റ് നിരക്കുകള്‍ പ്രാബല്യത്തിലാക്കുക. അതുവരെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി കോളിംഗ്, ഡാറ്റാ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

English summary

Reliance Jio fuels price war, Airtel, Vodafone cut data prices

Mukesh Ambani's Reliance Jio Infocomm has fuelled a price war in the telecom industry. Much to the delight of millions of customers, incumbent players such as Airtel, Vodafone and Idea Cellular have started slashing data prices and adding value to existing internet and voice packs.
Story first published: Monday, August 29, 2016, 14:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X