ജിയോയോട് മത്സരിക്കാന്‍ ബിഎസ്എന്‍എല്‍, ഞെട്ടിക്കുന്ന ഓഫര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോ രാജ്യത്ത് തുടക്കമിട്ട് 4ജി വിപ്ലവത്തെ നേരിടാന്‍ ബിഎസ്എന്‍എല്‍ രംഗത്ത്. വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോയെ ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍.

ബിഎസ്എന്‍എല്ലിന്റെ ഓഫര്‍

ബിഎസ്എന്‍എല്ലിന്റെ ഓഫര്‍

1 ജിബി ഡാറ്റ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ബിഎസ്എന്‍എല്‍ നല്‍കുക കേവലം വെറും ഒരു രൂപയ്ക്കും താഴെയായിരിക്കും.

സെപ്റ്റംബര്‍ 9 മുതല്‍

സെപ്റ്റംബര്‍ 9 മുതല്‍

249 രൂപയുടെ ഒരു മാസത്തേക്കുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. സെപ്തംബര്‍ 9 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോയിലെ നിരക്ക്

ജിയോയിലെ നിരക്ക്

50 രൂപക്ക് 1 ജിബി 4ജി ഡാറ്റയെന്ന ഓഫറാണ് ജിയോ മുന്നോട്ട് വെച്ചത്. ഇന്ത്യയിലൊരിടത്തും റോമിംഗ് നിരക്ക് ഈടാക്കില്ല.സാധാരണക്കാര്‍ക്കുള്ള ഡാറ്റാ നിരക്ക്. മറ്റ് സേവനദാതാക്കളുടേതിന്റെ പത്തിലൊന്ന് നിരക്കാണിത്.

ബ്രോഡ്ബാന്‍ഡ്

ബ്രോഡ്ബാന്‍ഡ്

വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്.

പരിധിയില്ലാതെ ഡാറ്റ

പരിധിയില്ലാതെ ഡാറ്റ

പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ ഉപയോഗിക്കാമെന്നാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപനം. 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്. മാസം മുഴുവന്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് 249 രൂപക്ക് 300 ജിബി ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി അറിയിച്ചു. അതായത്, 1 ജിബി ഡാറ്റക്ക് കേവലം ഒരു രൂപയ്ക്കും താഴെ മാത്രമാണ് ചെലവ് വരിക.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍

പുതിയ ഓഫര്‍ വഴി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

English summary

BSNL unveils unlimited wireline broadband plan at Rs 249

State-run BSNL today said it will soon launch a promotional unlimited wireline broadband plan that effectively translates into less than Re 1 per GB download cost for subscribers if they use up to 300GB data in a month.
Story first published: Saturday, September 3, 2016, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X