ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പണമൊഴുകുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത് 398 കോടി ഡോളര്‍. 26,500 കോടി രൂപ വരുമിത്. ഖത്തറില്‍ നിന്ന് ഏറ്റവുമധികം പണം സ്വീകരിക്കുന്ന വിദേശ രാജ്യവും ഇന്ത്യയാണ്.

ഖത്തറിലെ പ്രവാസികള്‍

ഖത്തറിലെ പ്രവാസികള്‍

ഖത്തറില്‍ നിന്നും എല്ലാ രാജ്യത്തെ ജനങ്ങളും ചേര്‍ന്ന് പുറത്തേക്കയച്ചത് 69600 കോടി രൂപയാണ്. ഇതില്‍ ഏറ്റവും 38.19% തുക ഇന്ത്യക്കാരാണ് അയച്ചത്. ഖത്തര്‍ പ്രവാസികളില്‍ പകുതിയോളം മലയാളികളായതുകൊണ്ടുതന്നെ തുകയില്‍ സിംഹഭാഗവും കേരളത്തിലേക്കാണ് എത്തിയതെന്നാണ് കണക്കാക്കുന്നത്.

ഒന്നാമത് യുഎഇ

ഒന്നാമത് യുഎഇ

യുഎഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പണമെത്തിയത്. 82,500 കോടി രൂപയാണിത്. യുഎസാണ് രണ്ടാമത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്.

അവസാന പാദത്തില്‍ ഇടിവ്

അവസാന പാദത്തില്‍ ഇടിവ്

പത്ത് വര്‍ഷം കൊണ്ട് പ്രവാസികള്‍ അയച്ച തുകയില്‍ ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തറില്‍ നിന്നും അയയ്ക്കുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധനവുണ്ടായെങ്കിലും 2015ലെ അവസാന പാദത്തില്‍ പണമൊഴുക്കില്‍ ഇടിവുണ്ടായി.

സാമ്പത്തിക മാന്ദ്യം കാരണം

സാമ്പത്തിക മാന്ദ്യം കാരണം

എണ്ണവില ഗണ്യമായി കുറഞ്ഞതുകൊണ്ടുണ്ടായ ചിലവ് ചുരുക്കലും ജീവനക്കാരുടെ പുന:ക്രമീകരണവുമാണ് നാലാം പാദത്തില്‍ പുറത്തേക്കയച്ച തുകയില്‍ കുറവ് വരുത്തിയതെന്ന് നൊമാദ (ഗ്ലോബല്‍ നോളേജ് പാര്‍ടണര്‍ഷിപ് ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ചൂണ്ടിക്കാട്ടുന്നു.

English summary

Indians tops in sending money to native from Qatar

Indians top in sending money to native from Qatar. 39.19% of 69600 crore rupees were send to Indians.
Story first published: Saturday, September 3, 2016, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X