ഇന്ത്യ മുഴുവന്‍ സമ്പന്നരുടെ കൈയില്‍, സാമ്പത്തിക അസമത്വം രൂക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക സമത്വമില്ലായ്മയില്‍ ഇന്ത്യ രണ്ടാമത്. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. സമ്പത്ത് മുഴുവന്‍ ചിലരുടെ മാത്രം കൈയ്യില്‍ കേന്ദ്രീകരിച്ചതും അന്യായമായ രീതികളുമാണ് ഇന്ത്യയെ അസമത്വ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാക്കിയത്.

 

ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടാണ് അസമത്വ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മുന്നിലാണെന്ന് കാണിക്കുന്നത്. ഒരു മില്യണോ അതിലധികമോ സ്വത്തുള്ളവരുടെ കൈയ്യിലാണ് രാജ്യത്തെ ഭൂരിഭാഗം സമ്പത്തും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

റഷ്യ മുന്‍പില്‍

റഷ്യ മുന്‍പില്‍

റഷ്യയാണ് അസമമായ സമ്പത്ത് വ്യവസ്ഥ സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ മുമ്പന്‍. രാജ്യത്തിലെ 50% ല്‍ അധികം സ്വത്ത് ചിലരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോഴാണ് സാമ്പത്തിക അസമത്വം താങ്ങാനാവാത്തതാവുക. ഇതാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനവും.

ഇന്ത്യ രണ്ടാമത്

ഇന്ത്യ രണ്ടാമത്

റഷ്യക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തിലെ 54% സ്വത്തും ചുരുക്കം ചിലരുടെ മാത്രം കൈകളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

ജപ്പാന്‍ സമത്വത്തില്‍ മുന്‍പില്‍

ജപ്പാന്‍ സമത്വത്തില്‍ മുന്‍പില്‍

ജപ്പാനാണ് ഏറ്റവും സാമ്പത്തിക സമത്വം പാലിക്കുന്ന രാജ്യമായി കണ്ടെത്തിയത്. 22% സ്വത്ത് മാത്രമാണ് കോടീശ്വരന്‍മാരുടെ കൈകളില്‍ കേന്ദ്രീകൃതമായത്. ഓസ്ട്രേലിയയില്‍ ഇത് 28 % ആണ്.

ഇന്ത്യ ആദ്യ പത്തില്‍

ഇന്ത്യ ആദ്യ പത്തില്‍

സ്വത്തിന്റെ കണക്കനുസരിച്ച് ഏറ്റവും സമ്പന്നമായ 10 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉണ്ട്. 5600, ബില്യണ്‍ ആണ് ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ കൈകളിലുള്ളത്. എന്നാല്‍ ശരാശരി ഇന്ത്യക്കാരുടെ കണക്കിലേക്ക് വരുമ്പോള്‍ ഇന്ത്യ ദരിദ്ര രാഷ്ട്രമാകുന്നു.

യുഎസിലെ സാമ്പത്തികം

യുഎസിലെ സാമ്പത്തികം

യുഎസില്‍ 32% സ്വത്താണ് ചുരുക്കം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത്.

English summary

India Among 10 Richest Nations, Ranks Second in Income Inequality

India has been ranked as the second most ‘unequal’ nation in the world where millionaires ($ 1 million) or more, control over half of its total wealth, while Russia lead the list of countries with high concentrated wealth in few hands, according to a report.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X