ഡിസ്‌കൗണ്ടില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഷോപ്പിംഗ് വേണ്ട !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഡിസ്‌കൗണ്ടില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഷോപ്പിംഗ് വേണ്ട! ഇന്ത്യന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഡിസ്‌കൗണ്ട് ഓഫറുകളില്ലെങ്കില്‍ രാജ്യത്തെ 54%ത്തോളം വരുന്ന നഗരജനത ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താറില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്‍ഷോര്‍ട്സും ഇപ്സോസും സംയുക്തമായി സംഘടിപ്പിച്ച ആപ്പ് അധിഷ്ഠിത വോട്ടിംഗിലാണ് ഉപഭോക്താക്കള്‍ ഇങ്ങനെ പ്രതികരണം രേഖപ്പെടുത്തിയത്.

ഒരേ വിലയാണെങ്കില്‍ വാങ്ങില്ല

ഒരേ വിലയാണെങ്കില്‍ വാങ്ങില്ല

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ ഉല്‍പ്പന്നത്തിന്റെ വില തന്നെയാണ് ഉപഭോക്താവ് താമസിക്കുന്ന പ്രദേശത്തെ റീട്ടെയ്ല്‍ സ്റ്റോറിലെ അതേ ഉല്‍പ്പന്നത്തിനെങ്കില്‍ ആ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ വാങ്ങുന്നതിന് താല്‍പര്യം കാണിക്കില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.

സര്‍വേ നഗരവാസികള്‍ക്കിടയില്‍

സര്‍വേ നഗരവാസികള്‍ക്കിടയില്‍

ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ലഖ്നൗ തുടങ്ങിയ പ്രമുഖ മെട്രോ നഗരങ്ങളില്‍ നിന്നായി ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കളാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതില്‍ 80%ത്തോളം ആളുകളും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്.

പുതിയ എഫ്ഡിഐ നിയമങ്ങള്‍ കുടുക്കും

പുതിയ എഫ്ഡിഐ നിയമങ്ങള്‍ കുടുക്കും

സര്‍ക്കാര്‍ എഫ്ഡിഐ നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയുടെയും ഡിസ്‌കൗണ്ട് ഓഫറുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ സര്‍വെ ഫലം രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. നേരത്തെ ഇന്റര്‍നെറ്റ് ഗൂഗിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും ആശങ്കയുണ്ടാക്കുന്നുണ്ട്.

ഗൂഗിള്‍ റിപ്പോര്‍ട്ട്

ഗൂഗിള്‍ റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിസ്‌കൗണ്ട് എന്നതിനും ദീര്‍ഘകാലം നിലനില്‍പ്പില്ല എന്ന സൂചനയാണ് ഗൂഗിള്‍ റിപ്പോര്‍ട്ട് തരുന്നത്.

ഇ-കൊമേഴ്‌സ് കമ്പനികള്‍ ബുദ്ധിമുട്ടും

ഇ-കൊമേഴ്‌സ് കമ്പനികള്‍ ബുദ്ധിമുട്ടും

ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ കമ്പനികള്‍ മെഗാ ബിസിനസിലേക്ക് കടക്കണമെങ്കില്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യാ മേധാവി രാജന്‍ ആനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് പവര്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ലാഭമുണ്ടാക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary

54% of urban Indians won’t shop online if there are no discounts

Even as Indian e-commerce firms look at ways to plug freebies to keep their coffers running, a new survey says 54% of urban Indians won't shop online if there are no discounts.
Story first published: Sunday, September 11, 2016, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X