ഇന്‍ഫോസിസ് വിഭജിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസില്‍ പുനഃസംഘടന വരുന്നു. കമ്പനിയെ പന്ത്രണ്ടോ പതിനഞ്ചോ ചെറു യൂണിറ്റുകളാക്കി തിരിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് നീക്കം. നിലവില്‍, നാല് യൂണിറ്റുകളായാണ് ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നത്. ഇവയെ വേര്‍തിരിച്ച് കൂടുതല്‍ ചെറിയ യൂണിറ്റുകളായി മാറ്റാനാണ് പുതിയ നീക്കം.

 

നാല് യൂണിറ്റുകള്‍

നാല് യൂണിറ്റുകള്‍

ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ്, റീട്ടെയില്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, മാനുഫാക്ചറിംഗ് ആന്‍ഡ് ഹൈടെക്ക്, എനര്‍ജി യൂട്ടിലിറ്റീസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സര്‍വീസസ് എന്നിവയാണ് ഇന്‍ഫോസിസിന്റെ നിലവിലെ നാല് യൂണിറ്റുകള്‍.

പ്രസിഡന്റുമാര്‍

പ്രസിഡന്റുമാര്‍

സന്ദീപ് ദദ്ലാനി, മോഹിത് ജോഷി, രാജേഷ് കൃഷ്ണമൂര്‍ത്തി, രവികുമാര്‍ എന്നിവരാണ് യഥാക്രമം ഇവയുടെ പ്രസിഡന്റുമാര്‍. എനര്‍ജി വിഭാഗത്തിനു മാത്രം 190 കോടി ഡോളര്‍ വരുമാനമുണ്ട്. 300 കോടി ഡോളറാണ് ബാങ്കിംഗ് യൂണിറ്റിന്റെ വരുമാനം. റീട്ടെയില്‍ യൂണിറ്റ് 230 കോടി ഡോളറും മാനുഫാക്ചറിംഗ് വിഭാഗം 220 കോടി ഡോളറും വരുമാനമുള്ളവയാണ്.

പുതിയ നീക്കം മാര്‍ക്കറ്റ് കൂട്ടാന്‍

പുതിയ നീക്കം മാര്‍ക്കറ്റ് കൂട്ടാന്‍

ഇന്‍ഫോസിസിന്റെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക അറിയിച്ചു.

തീരുമാനം അടുത്ത മാസം

തീരുമാനം അടുത്ത മാസം

പുതിയ യൂണിറ്റുകളുടെ മേധാവിമാരെ അടുത്ത മാസം തെരഞ്ഞെടുക്കും. ഇപ്പോഴുള്ള നാലു യൂണിറ്റിനു കീഴിലായിരിക്കും മറ്റു ചെറു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.

English summary

Infosys reshapes, to split into 12-15 smaller business units

In a massive reorganization, Infosys is splitting itself into 12-15 smaller business units, each with revenue of $500$700 million, its own sales heads and P&L (profit & loss) responsibilities.
Story first published: Sunday, September 11, 2016, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X