ഉറങ്ങാതെ കള്ളപ്പണക്കാരെ കാത്ത് ആദായ നികുതി വകുപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30ന് അര്‍ധരാത്രി വരെ കള്ളപ്പണക്കാര്‍ക്ക് വേണ്ടി ആദായ നികുതി വകുപ്പിന്റെ ഓഫീസുകള്‍ ഉറങ്ങാതെ കാത്തിരിക്കും. 30ന് രാത്രി 12 മണി വരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 1000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് ഇതുവരെ വെളിപ്പെടുത്തിയത്. അവസാന ആഴ്ചയില്‍ ഇനിയും പലരും രംഗത്തുവരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ. .

 

സെപ്റ്റംബര്‍ 30ന് ശേഷം കള്ളപ്പണം വെളിപ്പെടുത്തുന്നവരെ കാത്ത് കേന്ദ്രം കടുത്ത നടപടിക്കാണൊരുങ്ങുന്നത്. ആദായ നികുതി വകുപ്പ് കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരെ കണ്ടെത്തി പിഴ ഈടാക്കാനാണ് നീക്കം.

ഉറങ്ങാതെ കള്ളപ്പണക്കാരെ കാത്ത് ആദായ നികുതി വകുപ്പ്

ജൂണ്‍ ഒന്ന് മുതലാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള നാല് മാസത്തേക്കുള്ള പദ്ധതി ആരംഭിച്ചത്. ഈ സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ മൊത്തം ആസ്തിയുടെ 45 ശതമാനം നികുതി അടച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാകാനാവും.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് നികുതി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ലക്ഷത്തോളം പേര്‍ക്ക് നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

സൂക്ഷിച്ചോളൂ ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെയുണ്ട്

English summary

Tax offices to remain open till midnight on September 30

The taxman will undertake a midnight vigil on September 30 as the Central Board of Direct Taxes (CBDT) has directed the Income Tax department to keep their country-wide offices open in order to receive declarations under the domestic black money window.
Story first published: Monday, September 19, 2016, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X