ഫോണോണം, മലയാളി വാങ്ങിയത് 250 കോടി രൂപയുടെ ഫോണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഓണത്തിന് കേരളം മുഴുവന്‍ ഓടിയത് മൊബൈലിന് പിന്നാലെ. ഓണത്തിന് സംസ്ഥാനത്തെ മൊബൈല്‍ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പ്പനയാണ് നടന്നത്.

250 കോടി രൂപയുടെ ഫോണ്‍

250 കോടി രൂപയുടെ ഫോണ്‍

250 കോടി രൂപയാണ്് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വേണ്ടി മാത്രം ഒരു മാസത്തിനിടെ മലയാളി ചെലവഴിച്ചത്. ഓണക്കാലത്ത് മാത്രം വിറ്റത് രണ്ടേകാല്‍ ലക്ഷത്തോളം ഫോണുകളാണ്.

ചൈനീസ് ഫോണുകള്‍ മുന്നില്‍

ചൈനീസ് ഫോണുകള്‍ മുന്നില്‍

ഓപ്പോ, വിവോ, ജിയോണി തുടങ്ങിയ ബ്രാന്റുകളായിരുന്നു ഇത്തവണ ഓണക്കാലത്തെ താരങ്ങള്‍. എന്നാല്‍ വിപണി വിഹിതത്തില്‍ സാംസങ് തന്നെയാണ് ഇത്തവണയും മുന്നില്‍.

സാംസംഗ് ഒന്നാമത്

സാംസംഗ് ഒന്നാമത്

ഗവേഷണ സ്ഥാപനമായ ജി.എസ്.കെയുടെ കണക്കനുസരിച്ച് കേരളത്തില്‍ വില്‍ക്കപ്പെടുന്ന ഓരോ 100 ഫോണുകളിലും 50 എണ്ണം സാംസംഗിന്റേതാണ്. സാംസങിന്റെ പുതുതായി പുറത്തിറങ്ങിയ വിലകുറഞ്ഞ ഫോണുകള്‍ ജനപ്രിയമായതായി വിതരണക്കാര്‍ പറയുന്നു.

റിലയന്‍സ് ജിയോ തരംഗം

റിലയന്‍സ് ജിയോ തരംഗം

3ജി മാറി 4ജി വരുന്ന ആവേശമായിരുന്നു കഴിഞ്ഞ തവണ ഫോണ്‍ വിപണിയെ നയിച്ചത്. ഇത്തവണ റിലയന്‍സ് ജിയോ ഉണ്ടാക്കിയ തരംഗമായിരുന്നു ദൃശ്യമായത്. മികച്ച ആഫ്്റ്റര്‍ സെയില്‍സ് സര്‍വീസ് ഓഫര്‍ ചെയ്ത് ചൈനീസ് കമ്പനികളും മലയാളികളെ ആകര്‍ഷിച്ചു.

പ്രതിമാസം ഒന്നരലക്ഷം സ്മാര്‍ട്‌ഫോണ്‍

പ്രതിമാസം ഒന്നരലക്ഷം സ്മാര്‍ട്‌ഫോണ്‍

ഓണ്‍ലൈന്‍ വ്യാപാരം മാറ്റി നിര്‍ത്തിയാല്‍ പ്രതിമാസം ഒന്നരലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഇതില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഓണക്കാലത്തുണ്ടായത്. രണ്ടേകാല്‍ ലക്ഷം ഫോണുകള്‍ ഓണക്കാലത്ത് വിറ്റഴിഞ്ഞു.

English summary

Mobile phones worth rupees 250 crores sold during onam

Mobile phones worth rupees 250 crores sold during onam season in Kerala. Samsung,oppo,vivo,gionee brands made profit.
Story first published: Thursday, September 22, 2016, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X