വിദേശ രാജ്യത്തും ഇന്ത്യന്‍ നമ്പര്‍ ഉപയോഗിക്കാം, റോമിംഗ് ഫ്രീ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ഇന്റര്‍നാഷണല്‍ റോമിംഗ് പാക്കുമായി പ്രമുഖ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. ഇന്റര്‍നാഷണല്‍ റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്.

വിദേശത്തും ഇന്ത്യയിലെ നമ്പര്‍

വിദേശത്തും ഇന്ത്യയിലെ നമ്പര്‍

ഇതോടെ ഇന്ത്യയിലുപയോഗിക്കുന്ന അതേ നമ്പര്‍ വിദേശങ്ങളില്‍ സഞ്ചരിക്കുമ്പോളും ഉപയോഗിക്കാനാകും. അധികചാര്‍ജ്ജ് ആകുമെന്നും പേടിക്കേണ്ട. പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ ലഭ്യമാകും.

 

 

1-30 ദിവസ കാലാവധി

1-30 ദിവസ കാലാവധി

ഒരു ദിവസവും 30 ദിവസവും കാലാവധിയുള്ള പാക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പാക്കിന് 10 ഡോളറായിക്കും (649 രൂപ) ഈടാക്കുക. 30 ദിസത്തേക്കുള്ള പാക്കിന് 75 ഡോളര്‍ (4999 രൂപ) ഈടാക്കും.

റോമിംഗിനൊപ്പം മറ്റാനുകൂല്യങ്ങളും

റോമിംഗിനൊപ്പം മറ്റാനുകൂല്യങ്ങളും

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള 75 ഡോളര്‍ പാക്കില്‍ 3 ജിബി ഡേറ്റ, ഇന്ത്യയിലേക്ക് 400 മിനിറ്റ് കോള്‍, അണ്‍ലിമിറ്റഡ് മെസേജ്, ഇന്‍കമിംഗ് കോള്‍ എന്നിവയായിരിക്കും ലഭിക്കുക. അടുത്ത മാസം മധ്യത്തോടെ 10 ദിവസം കാലാവധിയുള്ള 45 ഡോളറിന്റെ പാക്ക് അവതരിപ്പിക്കുമെന്നും എയര്‍ടെല്‍ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സൗജന്യ മിനിറ്റുകള്‍

ഇന്ത്യയിലേക്ക് സൗജന്യ മിനിറ്റുകള്‍

സൗജന്യ ഇന്‍കമിംഗ് കോളുകള്‍ക്കു പുറമേ സൗജന്യ എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. ഇന്ത്യയിലേക്ക് വിളിക്കുന്ന കോളുകള്‍ക്ക് സൗജന്യ മിനിറ്റുകളും ലഭ്യമാണെന്ന് എയര്‍ടെല്‍ അറിയിച്ചു.

മിനിറ്റിന് 3 രൂപ മാത്രം

മിനിറ്റിന് 3 രൂപ മാത്രം

പ്രധാന വിദേശ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിളികള്‍ക്ക് നിരക്ക് മിനിറ്റിന് മൂന്ന് രൂപയാക്കി കുറച്ചിട്ടുണ്ടെന്ന് എയര്‍ടെല്‍ അറിയിച്ചു.

English summary

Airtel makes incoming calls on international roaming free

Bharti Airtel on Wednesday rolled out packs that could virtually make incoming calls free on international roaming, for its subscribers who travel overseas.
Story first published: Thursday, September 29, 2016, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X