ഫ്‌ളിപ്കാര്‍ടില്‍ 100 കോടി നിക്ഷേപിക്കാന്‍ വാള്‍മാര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിനു പിന്തുണയുമായി അമേരിക്കന്‍ മള്‍ട്ടി നാഷ്ണല്‍ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് ഇരു കമ്പനികളും.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ശൃംഖലയായ വാള്‍ മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയേക്കും. മുന്‍പ് ഭാരതി ഗ്രൂപ്പുമായി ചേര്‍ന്ന് വാള്‍ മാര്‍ട്ട് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു എന്നാലിത് പരാജയപ്പെട്ടു.

ഫ്‌ളിപ്കാര്‍ടില്‍ 100 കോടി നിക്ഷേപിക്കാന്‍ വാള്‍മാര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന് വലിയ വെല്ലുവിളിയാണ് ആമസോണ്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകും. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇ-കൊമേഴ്‌സിന് ഏറ്റവും വലിയ വിപണിയുള്ളത് ഇന്ത്യയിലാണ്.

ഇന്ത്യയുടെ വളര്‍ച്ചയുടെ ക്രഡിറ്റ് മോഡിക്കല്ല, മുഖ്യമന്ത്രിമാര്‍ക്ക്

English summary

Wal-Mart in talks to buy stake in Flipkart

US-based retail corporation Wal-Mart Stores Inc is in talks to buy a minority stake in Flipkart, two sources familiar with the matter said, as the world’s biggest retailer aims to get a slice of a fast-growing online retail market.
Story first published: Thursday, September 29, 2016, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X