മത്സരിക്കാന്‍ എയര്‍ ഇന്ത്യയും,ഓഫര്‍പൂരം യാത്ര അടിപൊളി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഉത്സവകാലത്തോടനുബന്ധിച്ച് സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ ഓഫറുകള്‍ അവതരിപ്പിച്ചതോടെ മത്സരിക്കാന്‍ എയര്‍ ഇന്ത്യയും മുന്നിട്ടിറങ്ങുന്നു.

പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യ ആദ്യപടിയായി ട്രാന്‍സിറ്റ് വിമാനങ്ങളിലാണ് നിരക്കിളവുകള്‍ നല്‍കുന്നത്.

എന്താണ് ട്രാന്‍സിറ്റ് വിമാനങ്ങള്‍

എന്താണ് ട്രാന്‍സിറ്റ് വിമാനങ്ങള്‍

വിദേശത്തുനിന്നും രാജ്യത്തെ ഏതെങ്കിലും വിമാനത്താവളങ്ങളിലിറങ്ങി മറ്റൊരു വിമാനത്താവളത്തിലേക്ക് ആഭ്യന്തര സര്‍വീസായി പോകുന്നവയാണ് ട്രാന്‍സിറ്റ് വിമാനങ്ങള്‍.

കൊച്ചിക്കും കോഴിക്കോടിനും ഗുണം

കൊച്ചിക്കും കോഴിക്കോടിനും ഗുണം

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ട്രാന്‍സിറ്റ്് വിമാനങ്ങളിലെ നിരക്കിളവ് അനുഗ്രഹമാവുക. ഇവിടങ്ങളില്‍ നിന്നും നിരവധി ട്രാന്‍സിറ്റ് വിമാനങ്ങളുണ്ട്.

 

 

ലാഭകരമാക്കാന്‍ ഓഫര്‍

ലാഭകരമാക്കാന്‍ ഓഫര്‍

മംഗലാപുരം, തിരുവനന്തപുരം, മുംബൈ, ചെന്നൈ എവിടങ്ങളിലേക്കാണ് ട്രാന്‍സിറ്റ് വിമാനങ്ങളില്‍ അധികവുമുള്ളത്. ഇവയില്‍ പലതിലും തിരക്ക് തീരെ കുറവാണ്. ഈ വിമാനങ്ങളെ ലാഭകരമാക്കുക എന്ന ഉദ്ദേശവും പുതിയ ഓഫറിന് പിന്നിലുണ്ട്.

1000ല്‍ താഴെ ടിക്കറ്റ് നിരക്ക്

1000ല്‍ താഴെ ടിക്കറ്റ് നിരക്ക്

പുതിയ ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 800നും 1000 രൂപയ്ക്കും ഇടയിലായിരിക്കും നിരക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ .ബുക്ക് ചെയ്യുന്ന കാലാവധിയും നീട്ടാന്‍ സാധ്യതയുണ്ട്.

പറക്കാന്‍ മത്സരം

പറക്കാന്‍ മത്സരം

ഉത്സവകാല ഓഫറുമായി സ്‌പൈസ്‌ജെറ്റും എയര്‍ ഏഷ്യ ഇന്ത്യയും ജെറ്റ് എയര്‍വേസും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. 999 രൂപ മുതലാണ് എയര്‍ ഏഷ്യയില്‍ ടിക്കറ്റുകള്‍,888 രൂപ തൊട്ടാണ് സ്‌പൈസ്‌ജെറ്റില്‍ ഓഫറുകള്‍, ജെറ്റ് എയര്‍വേസില്‍ 369 രൂപ മുതലാണ് നിരക്ക്. വിസ്താരയില്‍ 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോയില്‍ 888 രൂപ മുതലാണ് നിരക്ക്.

English summary

Air India to join price war offers launches new transit offers

Public airline company Air India joins in the price war started by private airlines. Offer attractive transit benefits for passengers.
Story first published: Sunday, October 9, 2016, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X