ബിഎസ്എന്‍എല്ലില്‍ എല്ലാം ഇരട്ടി,ഇരട്ടി ഡാറ്റ,ഇരട്ടി ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍. ഉത്സവകാലത്തോടനുബന്ധിച്ച് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡാറ്റ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. നാല് വ്യത്യസ്ത പ്ലാനുകളാണ് ഉത്സവകാലത്തേക്ക് പ്രത്യേകമായി അവതരിപ്പിച്ചിരിക്കുന്നത്.

ഇതാ പുതിയ പ്ലാനുകളെക്കുറിച്ച് വിശദമായി അറിയാം

ഒരു കൊല്ലം വാലിഡിറ്റി

ഒരു കൊല്ലം വാലിഡിറ്റി

365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകള്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ലഭ്യമാകുകയെന്ന് ബിഎസ്എന്‍എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ ലഭ്യമായിരിക്കുന്ന ഡാറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ലഭിക്കുക.

ഇരട്ടി ആനുകൂല്യം

ഇരട്ടി ആനുകൂല്യം

1,498 രൂപയുടെ പ്ലാനിന് 18 ജിബി ഡേറ്റയാണ് ലഭ്യമാകുക. 2,798 രൂപയ്ക്ക് 36ജിബി, 3,998 രൂപയ്ക്ക് 60ജിബി, 4,498 രൂപയ്ക്ക് 80ജിബി എന്നിങ്ങനെയാണ് ഡാറ്റാ ആനുകൂല്യങ്ങള്‍. ആദ്യം 1,498, 2798, 3998, 4498 പ്ലാനുകളില്‍ യഥാക്രമം 9 ജിബി, 18 ജിബി, 30 ജിബി, 40 ജിബി എന്നിങ്ങനെയായിരുന്നു ഡാറ്റ ലഭ്യമായിരുന്നത്.

സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍

സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍

16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 30 ദിവസത്തേയ്ക്ക് 60 എംബി ഡാറ്റയാണിതില്‍ ലഭിക്കുക. ഒക്ടോബര്‍ ഏഴ് മുതല്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.

വാര്‍ഷിക ഓഫര്‍

വാര്‍ഷിക ഓഫര്‍

ഒക്‌ടോബര്‍ 31 ന് മുമ്പായി ഈ പ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫറുകള്‍ ലഭിക്കുകയുള്ളൂ.ബിഎസ്എന്‍എല്ലിന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. Read Also: ജിയോയോട് മത്സരിക്കാന്‍ ബിഎസ്എന്‍എല്‍, ഞെട്ടിക്കുന്ന ഓഫര്‍

 

 

English summary

BSNL offers '1 + 1 free data' for prepaid subscribers

On the occasion of Dussehra and Muharram, state-owned BSNL has launched a promotional offer under which prepaid customers get double benefit on four new data Special Tariff Vouchers.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X