നിങ്ങളുടെ കാറും തിരിച്ചുവിളിച്ചോ? കാര്‍വിപണിയില്‍ തിരിച്ചുവിളിമേളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെനോയും നിസാനും തിരിച്ചുവിളിക്കാനൊരുങ്ങുന്നു. ഇന്ധന ടാങ്കില്‍ തകരാര്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഓട്ടോ മൊബൈല്‍ ഭീമന്‍മാരായ റെനോള്‍ട്ട് ഇന്ത്യയില്‍ വിറ്റഴിച്ച 50,000ത്തിലധികം ക്വിഡ് കാറുകള്‍ തിരിച്ചുവിളിക്കുന്നു.

ഡാട്‌സണ്‍ റെഡിഗോ മോഡലിലെ 932 കാറുകളാണ് തിരിച്ചുവിളിക്കുക.

സൗജന്യമായി തകരാര്‍ മാറ്റും

സൗജന്യമായി തകരാര്‍ മാറ്റും

2015 ഒക്ടോബറിനും 2016 മെയ് 18നും ഇടയില്‍ നിര്‍മിച്ച് വിറ്റഴിച്ച ക്വിഡ് 800 സിസി കാറുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കാറുകളിലെ തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഡീലര്‍മാരുടെ അടുത്തെത്തിച്ച് കാര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റമര്‍മാരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി.

കുഞ്ഞന്‍ ക്വിഡ്

കുഞ്ഞന്‍ ക്വിഡ്

ഇന്ത്യയിലെ ചെറുകാറുകള്‍ക്കുള്ള സ്വീകാര്യത മുന്നില്‍ക്കണ്ട് 2015 സെപ്തംബറിലാണ് റെനോള്‍ട്ട് 800 സിസി ക്വിഡ് പുറത്തിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ തന്നെ 56,028 ക്വിഡ് കാറുകള്‍ കമ്പനി വിറ്റഴിച്ചു.

ക്വിഡിന്റെ വില

ക്വിഡിന്റെ വില

വിലക്കുറവ് കാരണം ഇന്ത്യയിലെ ഇടത്തരക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച മോഡലാണ് ക്വിഡ്. 2.64 ലക്ഷം രൂപ മുതലായിരുന്നു 800 സിസക്ക് വില. 3.95 ലക്ഷം രൂപയ്ക്ക് ക്വിഡിന്റെ ആയിരം സിസി മോഡലുകളും റെനോ അവതരിപ്പിച്ചിരുന്നു.

ടൊയോട്ടയിലും തിരിച്ചുവിളി

ടൊയോട്ടയിലും തിരിച്ചുവിളി

ബ്രേക്കിംഗ് തകരാര്‍ പരിഹരിക്കാന്‍ ടെയോട്ടയും പ്രിയുസിന്റെ 3.40 ലക്ഷം മോഡലുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ജപ്പാനിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കും അയച്ച മോഡലുകളാണ് ടെയോട്ട തിരിച്ചുവിളിക്കുന്നത്.

English summary

Renault recalls 50,000 units of Kwid over faulty fuel system, hose clip

French car maker Renault’s best-selling small car Kwid hit a speed bump on Wednesday when the company announced a recall of more than half the cars sold in India so far.
Story first published: Thursday, October 13, 2016, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X