അരിയ്ക്കും പഞ്ചസാരയ്ക്കും ഇനി വില സര്‍ക്കാരിടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റോക്കറ്റ് വിലയെ ഇനിയധികം പേടിക്കണ്ട. അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പനവില ഇനി സര്‍ക്കാറിന് നിശ്ചയിക്കാം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മെട്രോളജി വകുപ്പ് നിയമം ഭേദഗതി ചെയ്ത് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വില ഇപ്പോള്‍ മാര്‍ക്കറ്റില്‍ തന്നെയാണ് നിശ്ചയിക്കുന്നത്. എന്നാല്‍ പലപ്പോഴും വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അനിയിന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതികള്‍ പതിവാണ്.

വിലക്കയറ്റത്തിന് മൂക്കുകയര്‍

വിലക്കയറ്റത്തിന് മൂക്കുകയര്‍

വ്യാപാരികളുടെ പൂഴ്ത്തിവെയ്പും ഇടയ്ക്ക വിലക്കയറ്റത്തിന് കാരണമാവാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെട്രോളജി വകുപ്പ് പുതിയ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്. 1955ലെ അവശ്യ വസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കിയത്.

പാക്ക്ഡ് സാധനങ്ങള്‍ക്കും ബാധകം

പാക്ക്ഡ് സാധനങ്ങള്‍ക്കും ബാധകം

പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കും അല്ലാത്തവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ്. അരി, പഞ്ചസാര, തക്കാളി, ഉള്ളി, പയര്‍ എന്നിങ്ങനെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില സര്‍ക്കാര്‍ നിരീക്ഷിക്കും.

വില കൂടിയാല്‍ സര്‍ക്കാരിടപെടും

വില കൂടിയാല്‍ സര്‍ക്കാരിടപെടും

എല്ലാ ദിവസവും ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന വിലയില്‍ സര്‍ക്കാര്‍ ഇടപെടില്ല. വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തവില്‍പ്പനയുടെയും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെയും വിലയിലാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാറിന് നിയന്ത്രണം ഉണ്ടാവുക.

കാരണമായത് തീവില

കാരണമായത് തീവില

പരിപ്പ്, ഉള്ളി, തക്കാളി എന്നിവയുടെ വില ഇടയ്ക്ക് വലിയ തോതില്‍ കൂടിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

English summary

Government Introduces Amendment to Fix Retail Price of Essential Commodities

India’s government modified its Legal Metrology (Packaged Commodities) Rules by including a provision to fix the retail price of any essential commodity. As per the notification, the changes will affect goods under the Essential Commodities Act and will apply to goods sold in both loose and packaged form in retail markets.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X