മാരുതിയെ തോല്‍പ്പിക്കാനാവില്ല, നിരത്തിലും വിപണിയിലും,മുന്നില്‍ ആള്‍ട്ടോയും വാഗണറും

രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകളാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്സിന്റെ റിപ്പോര്‍ട്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് മാരുതിയോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിവരെയുള്ള കണക്കുകളനുസരിച്ച് ഇന്ത്യന്‍ നിരത്തിലും വിപണിയിലും തിളങ്ങുകയാണ് മാരുതി സുസുക്കി.

രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകളാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്സിന്റെ (സിയാം) റിപ്പോര്‍ട്ട്.

ആള്‍ട്ടോ ഒന്നാമന്‍

ആള്‍ട്ടോ ഒന്നാമന്‍

മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍ ആള്‍ട്ടോയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. 1,20,720 യൂണിറ്റ് കാറുകളാണ് ഇതു വരെ വിറ്റത്. Read Also:ആള്‍ട്ടോയുടെ ധോണി കാര്‍ പുറത്തിറങ്ങി

 

 

വാഗണര്‍ രണ്ടാമത്

വാഗണര്‍ രണ്ടാമത്

വില്‍പനയില്‍ രണ്ടാമതും മാരുതിയുടെ തന്നെ വാഹനമാണ്. വാഗണര്‍ ആണ് രണ്ടാം സ്ഥാനത്ത്. 86,939 യൂണിറ്റുകള്‍ ആണ് വിറ്റത്. 2.69% വില്‍പന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സ്വിഫ്റ്റ് മൂന്നാമന്‍

സ്വിഫ്റ്റ് മൂന്നാമന്‍

സാധാരണക്കാരുടെ വാഹനമായ മാരുതിയുടെ തന്നെ ഡിസയര്‍, സ്വിഫ്റ്റ് മോഡലുകളാണ് തൊട്ടുപിന്നില്‍. അഞ്ചാം സ്ഥാനത്ത് ഹ്യൂണ്ടായ് കമ്പനിയുടെ ഗ്രാന്‍ഡ് ഐ10 ആണ്.ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20യും ലിസ്റ്റിലുണ്ട്.

ഹ്യൂണ്ടായ് രണ്ടാമത്

ഹ്യൂണ്ടായ് രണ്ടാമത്

ഈ സെപ്തംബര്‍ മാസത്തിലെ മാത്രം കണക്കനുസരിച്ച് മൊത്തം വിപണിയുടെ പകുതിയും മാരുതി കൈയ്യടക്കിയപ്പോള്‍ മൂന്നു മോഡലുകളുമായി രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായിയാണ്. റെനോയുടെ ക്വിഡ് ഏഴാം സ്ഥാനത്താണ്. മാരുതിയുടെ ബലേനോ, വിറ്റാര ബ്രസ, ഹ്യൂണ്ടായുടെ ക്രേറ്റ എന്നിവയാണ് മറ്റ് സ്ഥാനങ്ങളില്‍.

മാരുതിയെ തോല്‍പ്പിക്കാനാവില്ല

മാരുതിയെ തോല്‍പ്പിക്കാനാവില്ല

മാരുതി പാസഞ്ചര്‍ വാഹന വിപണിയില്‍ 47.2 ശതമാനം നേടി.ഹ്യൂണ്ടായ് ആണ് രണ്ടാമത്. റിനോള്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചു, പക്ഷേ ടാറ്റയും ഹോണ്ടയും മഹീന്ദ്രയുമൊന്നും ചിത്രത്തിലില്ല. ആദ്യ നാല് സ്ഥാനങ്ങളിലും മാരുതി സുസുക്കിയാണ്. ആള്‍ട്ടോയും വില്‍പനയില്‍ വന്‍ നേട്ടമാണ് കുറിച്ചത്.

English summary

Maruti's Alto, WagonR best selling models in top ten list of H1FY17

Country's largest car maker Maruti Suzuki India continued its hold on the Indian passenger vehicles segment with six of its models featuring in the top ten selling list in the first half of this fiscal, thereby helping the company maintain its market share.
Story first published: Wednesday, October 26, 2016, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X