സ്ത്രീ-പുരുഷ തുല്യവേതനത്തിന് 170 വര്‍ഷം വേണം,ലിംഗ സമത്വത്തില്‍ സൗദി ഏറ്റവും പിറകില്‍

തുല്യ വേതനത്തിനായി സ്ത്രീകള്‍ കാത്തിരിക്കണം 170 വര്‍ഷം കൂടി:ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനീവ: അടുത്ത 170 വര്‍ഷത്തിനുള്ളില്‍ പോലും പുരുഷന്റേതിന് തുല്യമായ വേതനം സ്ത്രീകള്‍ക്ക് ലഭിക്കില്ല. ജനീവ ആസ്ഥാനമായുള്ള ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ആഗോള ലിംഗാനുപാത സൂചികയില്‍ ഇന്ത്യ 87ാം സ്ഥാനത്താണ്.

തൊഴിലിടങ്ങളിലെ സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ആഗോളതലത്തില്‍ തന്നെ മങ്ങലേല്‍ക്കുന്നുണ്ടെന്നും ഡബ്ല്യുഇഎഫ് വ്യക്തമാക്കുന്നു.

സിറിയയും സൗദിയും ഏറ്റവും പിന്നില്‍

സിറിയയും സൗദിയും ഏറ്റവും പിന്നില്‍

വിവിധ രാജ്യങ്ങളിലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നതാണ് സ്ത്രീ-പുരുഷ സമത്വം കൈവരിക്കുന്നതിനും തിരിച്ചടിയാകുന്നത്.ഐസ്ലാന്‍ഡ്,ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് 144 രാജ്യങ്ങളുടെ പട്ടികയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം,സാമ്പത്തികം,ആരോഗ്യം,സമത്വം എന്നീ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത്. യമന്‍, സിറിയ,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് സ്ത്രീകളുടെ പുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

ഇന്ത്യയില്‍ പുരോഗതി

ഇന്ത്യയില്‍ പുരോഗതി

സ്ത്രീ പുരുഷ അന്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ 108ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഇത്തവണ 21 സ്ഥാനങ്ങള്‍ മുന്നിലേക്കെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റമാണ് രാജ്യത്ത് സ്ത്രീ-പുരുഷ സമത്വം വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ ഇവയാണ്

മാനദണ്ഡങ്ങള്‍ ഇവയാണ്

സമ്പദ്വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ നാല് ഘടകങ്ങളാണ് ലോക സാമ്പത്തിക ഫോറം പ്രധാനമായും സൂചിക തയാറാക്കുന്നതില്‍ പരിഗണിച്ചത്. സ്ത്രീ-പുരുഷ സമത്വത്തിലെ നിലവിലെ സ്ഥിതി പരിഗണിച്ചാണ് തുല്യ വേതനത്തിനായി സ്ത്രീകള്‍ നൂറ് വര്‍ഷത്തിലധികം കാത്തിരിക്കണമെന്ന് പറയുന്നതെങ്കിലും ഈ സാഹചര്യത്തില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിനിയും പരിശ്രമിക്കണം

ഇന്ത്യയിനിയും പരിശ്രമിക്കണം

പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലെ വിദ്യാഭ്യാസത്തിലുള്ള അന്തരം നികത്താനാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധിച്ചതെന്നും ഡബ്ല്യുഇഎഫ് വിലയിരുത്തി. എന്നാല്‍ സാമ്പത്തിക മാനദണ്ഡം കണക്കിലടുക്കുമ്പോള്‍ ഇന്ത്യയിനിയും എറെ പരിശ്രമിക്കേണ്ടതുണ്ടെന്നും, 144 രാജ്യങ്ങളില്‍ സാമ്പത്തികതലത്തിലെ ലിംഗസമത്വത്തില്‍ 136ാം സ്ഥാനത്താണ് ഇന്ത്യയെന്നും ഡബ്ല്യുഇഎഫ് പറയുന്നു.

വിദ്യാഭ്യാസത്തില്‍ 113ാമത്

വിദ്യാഭ്യാസത്തില്‍ 113ാമത്

വിദ്യാഭ്യാസ മുന്നേറ്റം മാത്രം നോക്കുമ്പോള്‍ 113ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ആരോഗ്യ രംഗത്ത് 142ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ രാഷ്ട്രീയ പ്രാതിനിധ്യം വിലയിരുത്തുമ്പോള്‍ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഇടം നേടാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്.

സാമ്പത്തിക സമത്വം 2186ല്‍

സാമ്പത്തിക സമത്വം 2186ല്‍

2015ലെ ആഗോള ലിംഗാനുപാത സൂചിക പ്രകാരം സാമ്പത്തികമായുള്ള ആണ്‍-പെണ്‍ അന്തരം 118 വര്‍ഷം (2133ല്‍) കൊണ്ട് ഇല്ലാതാകുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക സമത്വം കൈവരിക്കാന്‍ 2186 വരെയെങ്കിലും വേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തല്‍.

English summary

The World Economic Forum's annual gender gap report is out

The global workplace gender gap is getting wider and economic parity between the sexes could take as many as 170 years to close after a dramatic slowdown in progress.
Story first published: Friday, October 28, 2016, 12:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X