പോണ്‍ സൈറ്റില്‍ മാത്രമല്ല പൈസ കൈകാര്യം ചെയ്യാനും സണ്ണി ലിയോണ്‍ മുന്നില്‍

സണ്ണി ലിയോണ്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്ന് നോക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സണ്ണി ലിയോണ്‍ സ്‌ക്രീനിലൂടെ എല്ലാവര്‍ക്കും പരിചിതയാണല്ലോ എന്നാല്‍ ലൈംലൈറ്റില്‍ മാത്രമല്ല തന്റെ സമ്പാദ്യം കൈകാര്യം ചെയ്യുന്നതിലും മുന്നില്‍ തന്നെയാണ് സണ്ണി ലിയോണ്‍.

സണ്ണി ലിയോണ്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്ന് നോക്കാം.

റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കും

റിസ്‌ക് അറിഞ്ഞ് നിക്ഷേപിക്കും

എന്റെ ബിസിനസിലെ എല്ലാ നിക്ഷേപങ്ങളും വളരെ ശ്ര്ദ്ധിച്ചാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, സണ്ണി ലിയോണിന്റെ പെര്‍ഫ്യൂം ഡിയോ കമ്പനിയായ ലസ്റ്റ് എന്നിവയിലെല്ലാം റിസ്‌ക് അറിഞ്ഞ് വളരെ കണക്ക്കൂട്ടിയാണ് പണമിറക്കുന്നത്.

18 വയസില്‍ സംരംഭക

18 വയസില്‍ സംരംഭക

18 വയസുള്ളപ്പോഴാണ് ഞാന്‍ സ്വന്തം ബിസിനസ് തുടങ്ങിതെന്ന് സണ്ണി ലിയോണ്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. അതും ഈ ഇന്‍ഡസ്ട്രിയില്‍ത്തന്നെ. ലഭിക്കുന്ന വരുമാനം മുഴുവന്‍ അതിലാണ് മുടക്കിയത്.

ആദ്യത്തെ നിക്ഷേപം

ആദ്യത്തെ നിക്ഷേപം

എച്ച്ടിഎംഎല്‍.വെബ്‌സൈറ്റ് നിര്‍മാണം എന്നിവ സ്വയം പഠിച്ചു. അതിന് പണവും സമയവും ചിലവായി. അതായിരുന്നു ആദ്യത്തെ നിക്ഷേപം. ഇന്‍ഡസ്ട്രിയെക്കുറിച്ചും പഠിച്ചു.

 ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ബുദ്ധിമുട്ട്

ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ബുദ്ധിമുട്ട്

40 ശതമാനം നിക്ഷേപങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലാണ്. 30 ശതമാനം ഗോള്‍ഡിലും, 30 ശതമാനം വസ്തുവിലും നിക്ഷേപിക്കാറുണ്ട്. കൂടുതലും യുഎസിലെ മ്യൂച്വല്‍ ഫണ്ടിലും ഓഹരികളിലുമാണ് നിക്ഷേപം. ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടാണ്. ഫിസിക്കല്‍ ഗോള്‍ഡിനേക്കാള്‍ ഗോള്‍ഡ് ബോണ്ടുകളാണ് വാങ്ങാറുള്ളത്. റിയല്‍ എസ്‌റ്റേറ്റും ഗോള്‍ഡിനെ പോലെ സുരക്ഷിതമാണ്.

ഏറ്റവും വിശ്വാസം ഈ നിക്ഷേപം

ഏറ്റവും വിശ്വാസം ഈ നിക്ഷേപം

യുഎസിലെ ഇന്‍ഡിവ്യൂചല്‍ റിട്ടയര്‍മെന്റ് അക്കൗണ്ടിലും (ഐആര്‍എ) സുരക്ഷിതമായ മറ്റ് അക്കൗണ്ടുകളിലും പണം മുടക്കാറുണ്ട്. പക്ഷേ ബ്രെക്‌സിറ്റ് പ്രതിസന്ധി വന്നപ്പോള്‍ പണം ന്ഷ്ടപ്പെട്ടു. ലോസ് ആഞ്ജലസിലെ ഹോളിവുഡ് ഹോംസിലെ 5000 സ്‌ക്വയര്‍ ഫീറ്റുള്ള വീട് നല്ല വിശ്വാസമുള്ള വളരെ മൂല്യം ലഭിക്കുന്ന നിക്ഷേപമാണ്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

യുഎസിലെ പ്രൈവറ്റ് ഇന്‍ഷുറന്‍സിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലും പണം മുടക്കാറുണ്ട്. ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ വളരെ നല്ലതാണ്.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

യുഎസില്‍ എല്ലാം ഇന്‍ഷുര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഹോം ഇന്‍ഷുറന്‍സ്, ഭൂമികുലുക്ക ഇന്‍ഷുറന്‍സ്, കാര്‍ ഇന്‍ഷുറന്‍സ് എന്നിവയെല്ലാമുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യൂ 7 സീരിസ് കാറിന് ഇന്‍ഷുറന്‍സുണ്ട്. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

English summary

How Sunny Leone handles investments stocks, land, gold, other assets

Meet Business Women Sunny Leone who Invest in Gold, Stocks And Land.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X