ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇറാനില്‍ നിന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയില്‍ കയറ്റുമതി ചെയ്ത രാജ്യമെന്ന നേട്ടം ഇറാന്‍ സ്വന്തമാക്കി. സൗദി അറേബ്യയെ പിന്നിലാക്കിയാണ് ഇറാന്‍ ഒന്നാമതെത്തിയത്.

 

ഇറാന്‍ 7.89 ലക്ഷം ബാരലുകളാണ് കഴിഞ്ഞമാസം പ്രതിദിനം ഇന്ത്യയിലെത്തിച്ചത്. 6.97 ലക്ഷം ബാരലായിരുന്നു സൗദിയുടെ വിതരണം. ഏപ്രില്‍ ഒക്‌ടോബര്‍ കാലയളവില്‍ സൗദി തന്നെയാണ് മുന്നില്‍. ഇക്കാലയളവില്‍ ശരാശരി 8.30 ലക്ഷം ബാരലുകള്‍ സൗദിയില്‍ നിന്ന് പ്രതിദിനമെത്തി. 7.84 ലക്ഷം ബാരലുമായി ഇറാഖാണ് രണ്ടാമത്. മൂന്നാമതുള്ള ഇറാന്റെ വിതരണം 4.56 ലക്ഷം ബാരലുകളാണ്.

ഇറാന്‍ കുറഞ്ഞ വിലയില്‍ എണ്ണ തരും

ഇറാന്‍ കുറഞ്ഞ വിലയില്‍ എണ്ണ തരും

സൗദി, ഇറാഖ് എന്നിവയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇറാന്‍ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞമാസം ഇറക്കുമതി കൂടാന്‍ ഇതുവഴിയൊരുക്കി. അതേസമയം, ഇറാന്റെ ഈ നേട്ടം സൗദിയെയും മറ്റ് ഒപെക് രാജ്യങ്ങളെയും അസ്വസ്ഥരാക്കിയേക്കും.

ഒപെക് യോഗം

ഒപെക് യോഗം

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈമാസം 30ന് ഒപെക് രാജ്യങ്ങള്‍ യോഗം ചേരാനിരിക്കേയാണ് ഇറാന്റെ നേട്ടം.ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഈവര്‍ഷം ജനുവരിയില്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന്, ക്രൂഡോയില്‍ ഉത്പാദനം ഇറാന്‍ കുത്തനെ കൂട്ടിയത് രാജ്യാന്തര വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഉത്പാദനം ഇനിയും കൂട്ടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇറാന്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എണ്ണ അധികവും ഗള്‍ഫില്‍ നിന്നും

എണ്ണ അധികവും ഗള്‍ഫില്‍ നിന്നും

എസ്സാര്‍ ഓയിലാണ് ഇറാനില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത്. മംഗളൂരു റിഫൈനറി, ഇന്ത്യന്‍ ഓയില്‍ എന്നിവ അടുത്ത സ്ഥാനങ്ങളിലുണ്ട്. ജനുവരി ഒക്ടോബര്‍ കാലയളവില്‍ ഗള്‍ഫ് രാജ്ങ്ങളില്‍നിന്നുള്ള ഇറക്കുമതി മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 57% ഉയര്‍ന്നു. രാജ്യം മൂന്നില്‍ രണ്ട് ഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.

ക്രൂഡോയില്‍ വില ഉയരുന്നു

ക്രൂഡോയില്‍ വില ഉയരുന്നു

ഉത്പാദന നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ഈമാസം 30ന് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരാനിരിക്കേ, കഴിഞ്ഞ ദിവസം ക്രൂഡോയില്‍ വില ഉയര്‍ന്നു. ബാരലിന് 80 സെന്റ് മുന്നേറി 47.43 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. യു.എസ് ക്രൂഡ് വില ബാരലിന് 75 സെന്റ് വര്‍ദ്ധിച്ച് 46.32 ഡോളറിലുമെത്തി.

English summary

Iran overtakes Saudi Arabia as top oil supplier to India

Iran overtook political rival Saudi Arabia as India’s top oil supplier in October, shipping data showed, just ahead of a producers’ meeting this month to hammer out the details on output cuts aimed at reining in a global glut.
Story first published: Saturday, November 19, 2016, 11:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X