നോട്ട് നിരോധനത്തില്‍ പേടിഎമ്മിന് ലോട്ടറി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: 500,1000 രൂപാ നോട്ടു നിരോധനത്തെ തുര്‍ന്ന് ഓണ്‍ലൈന്‍ മൊബൈല്‍ ആന്‍ഡ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ പ്രതിദിന ഇടപാടുകളില്‍ 300% വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്.

 

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ പ്രതിമാസം 400 കോടി രൂപയുടെ മൂല്യമുള്ള ഇടപാടുകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പേടി എമ്മിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തില്‍ പേടിഎമ്മിന് ലോട്ടറി


മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റിചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടുകയായിരുന്നു. ഇതോടെ പേ ടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയും ചെയ്തു.

ഏറ്റവും അടുത്തുള്ള പേടിഎം വ്യാപാരികളുടെ വിവരങ്ങള്‍ നല്‍കുന്ന 'നിയര്‍ ബൈ' സംവിധാനം കമ്പനി കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 8,50,000 ഓഫ്‌ലൈന്‍ വ്യാപാരികള്‍ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോണെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത,നിക്ഷേപിച്ചവര്‍ക്ക് വരുമാനം കുറയും

English summary

Paytm aims 400 cr worth retail store transactions by year-end

Mobile payments and commerce platform Paytm has recorded over 300% surge in offline store transactions pan-India in the last six days due to demonetisation of Rs 500 and Rs 1000 currency notes.
Story first published: Saturday, November 19, 2016, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X