സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ്; ഉത്പാദനം വെട്ടിച്ചുരുക്കുന്നു

നോട്ട് നിരോധനത്തെത്തുടര്‍ന്ന് വിപണിയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് നിരോധനത്തെത്തുടര്‍ന്ന് വിപണിയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നു. വില്‍പ്പനയിലുണ്ടായ ഗണ്യമായ കുറവാണ് കമ്പനികളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു.

ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഫോണുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഫോക്‌സ്‌കോണ്‍ തങ്ങളുടെ ഉത്പാദനം മാസത്തില്‍ 24 ലക്ഷം എന്നതില്‍ നിന്നും 12 ലക്ഷമായി വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചില കമ്പനികളില്‍ നിന്ന് ഫാക്ടറി ജീവനക്കാരെ ഒഴിവാക്കിയിട്ടുമുണ്ട്.

ഫോക്‌സ്‌കോണിന്റെ ഹൈദരാബാദിലെ നാലു ഫാക്ടറികളില്‍ ജോലിചെയ്യുന്ന എണ്ണായിരത്തോളം പേരില്‍ 1700 ജീവനക്കാരോട് അവധിയെടുക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില കമ്പനികളില്‍ നിന്ന് ഫാക്ടറി ജോലിക്കാരെ ഒഴിവാക്കുന്നുമുണ്ട്. ഒപ്പോ, ജിയോണി, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനി ഫോണുകളാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
നവംബര്‍ 8ന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ വിപണിയില്‍ വന്‍ കുതിപ്പ് നേടിക്കൊണ്ടിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കൂപ്പുകുത്തിയിരിക്കുകയാണ്.

English summary

Major smartphone companies are going to reduce their production

Most of the smartphone producers in India is going reduce their monthly smartphone production from 24 lakh to 12 lakh due to after effects of demonetisation.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X