പഴയ കറന്‍സിനോട്ടുകള്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.5000 രൂപയ്ക്ക് മുകളില്‍ ഇനി ഒറ്റത്തവണ മാത്രമേ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം വീണ്ടും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 5000 രൂപയ്ക്ക് മുകളില്‍ ഇനി ഒറ്റത്തവണ മാത്രമേ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ.

പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുണ്ടോ?ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

500, 1000 രൂപ കറന്‍സി നോട്ടുകളുടെ ആയുസ്സ് ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രത്യേക പദ്ധതി പഴയ കറന്‍സികള്‍ നിക്ഷേപിക്കാവുന്നതാണ്.

നവംബര്‍ 8ന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ശേഷം പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ബാങ്ക് അധികൃതര്‍ക്ക് നിക്ഷേപകരോട് അന്വേഷിക്കാമെന്നും ഗവണ്‍മെന്റിന്റെ പുതിയ തീരുമാനത്തില്‍ പറയുന്നു. കാശിന്റെ ഉറവിടവും അന്വേഷിക്കാവുന്നതാണ്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ശാഖകളില്‍ പഴയനോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്.

കൂടാതെ നോട്ടുകള്‍ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലും, ടോള്‍ ബൂത്തുകളിലും, എല്‍പിജി കേന്ദ്രങ്ങളിലുമൊക്കെ സ്വീകരിക്കുന്നതിന് ഗവണ്‍മെന്റ് അനുവദിച്ച കാലാവധി ഡിസംബര്‍ 15ന് അര്‍ദ്ധരാത്രിയവസാനിച്ചു. പഴയ കറണ്‍സി നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ഇനി ബാങ്കില്‍ നിക്ഷേപിക്കുക എന്നൊരൊറ്റ മാര്‍ഗമേയുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ കടുത്ത തീരുമാനം വന്നിരിക്കുന്നത്.

English summary

RBI announced new restrictions to deposit old currency.

RBI announced new restrictions to deposit old currency in bank accounts till December 30. As per the new norms, large deposits cannot be made multiple times in bank accounts.
Story first published: Monday, December 19, 2016, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X