2016ല്‍ 50ശതമാനത്തിലധികം ലാഭം നല്‍കിയ ഏഴ് ഓഹരികളുണ്ട്? നിങ്ങള്‍ വിശ്വസിക്കുമോ?

By: കിഷൻജി
Subscribe to GoodReturns Malayalam

2016ലെ ഓഹരി വിപണിയെ വിശകലനം ചെയ്യുമ്പോള്‍ കൗതുകകരമായ പല കണക്കുകളും നമ്മുടെ മുന്നിലെത്തും. ഇന്ത്യയില്‍ 2009നുശേഷം എണ്ണ, ഗ്യാസ്, മെറ്റല്‍ മേഖലകള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിലധികം ലാഭം നല്‍കിയ ഏഴ് പ്രധാന ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്

കഴിഞ്ഞ ഡിസംബറില്‍ 80 രൂപയുണ്ടായിരുന്ന ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ 169.75ലാണ് ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 184.75 വരെ ടച്ച് ചെയ്യാന്‍ ഈ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

 

വേദാന്ത ലിമിറ്റഡ്

ഇപ്പോള്‍ 226നിരക്കില്‍ ട്രേഡിങ് നടത്തി കൊണ്ടിരിക്കുന്ന വേദാന്തയുടെ കഴിഞ്ഞ ഡിസംബറിലെ വില 90 രൂപയ്ക്കടുത്തായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 64 രൂപ വരെ താഴ്‌ന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 52 ആഴ്ചയിലെ കണക്ക് നോക്കുകയാണെങ്കില്‍ 248.50 ആണ് ഏറ്റവും ഉയര്‍ന്ന വില

 

 

ഹിന്ദുസ്ഥാന്‍ സിങ്ക്


അത്ഭുതകരമായ തിരിച്ചുവരവിന്റെ കഥയാണ് ഹിന്ദുസ്ഥാന്‍ സിങ്കിനും പറയാനുള്ളത്. ഒരു വര്‍ഷം മുമ്പ് 146 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 268 രൂപ നല്‍കണം. നിക്ഷേപകര്‍ക്ക് വന്‍ ലാഭമാണ് ഈ ഓഹരി നല്‍കിയിട്ടുള്ളത്. 52 ആഴ്ചക്കിടയില്‍ ഒരിക്കല്‍ 289.85ലും എത്തിയിരുന്നു.

ടാറ്റാ സ്റ്റീല്‍


നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെടുത്തിയ ഓഹരികളിലൊന്നാണ് ടാറ്റാ സ്റ്റീല്‍. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും നിര്‍മാണ മേഖലയുടെ മന്ദിപ്പും ഓഹരിയുടെ വില താഴോട്ട് പിടിച്ചു വലിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് 257 രൂപയായിരുന്നു ഓഹരിയുടെ വില. എന്നാല്‍ ഇപ്പോള്‍ 405ലാണ് വില്‍പ്പന നടത്തികൊണ്ടിരിക്കുന്നത്. 52 ആഴ്ചക്കുള്ളില്‍ 440 എന്ന മെച്ചപ്പെട്ട ലക്ഷ്യത്തിലെത്താനും ഈ ഓഹരിക്ക് സാധിച്ചു.

ഇന്ദ്രപ്രസ്ഥ ഗ്യാസ്


ഒരു വര്‍ഷം മുമ്പ് 513 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത് 897 രൂപയിലാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം 925.50 രൂപയാണ്.

കഴിഞ്ഞ ഡിസംബറില്‍ 35 രൂപയായിരുന്നു ഓഹരിയുടെ വില. എന്നാല്‍ കടുത്ത പ്രതിസന്ധിക്കിടയിലും തിളങ്ങിയ ഹിന്‍ഡാല്‍കോ ഓയില്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ 65ലാണ് ട്രേഡിങ് നടത്തുന്നത്. 52 മാസത്തിനുള്ളില്‍ 74.10 എന്ന ഉയരത്തില്‍ ടച്ച് ചെയ്യാനും ഈ ഓഹരിക്ക് സാധിച്ചു.

 

English summary

Companies, Stocks, Gained More than 50% Profit in 2016

7 stocks gained more than 50% in 2016.Hindalco Industries and Vedanta from the metal pack have become multi-baggers, gaining 100% in 2016.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns