യൂണിയന്‍ ബജറ്റ് 11 മണിക്ക്‌: പ്രതീക്ഷയും ആശങ്കയും നിറഞ്ഞ് രാജ്യമൊന്നാകെ കാത്തിരിക്കുന്നു

യൂണിയന്‍ ബജറ്റ് 2017 ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം കുറച്ച് വൈകാന്‍ സാധ്യത

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂണിയന്‍ ബജറ്റ് 2017 ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
കേന്ദ്ര ബജറ്റിനായി ഏറെ  പ്രതീക്ഷകളും അതിലേറെ ആശങ്കകളുമായി രാജ്യമൊന്നാകെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം കുറച്ച് വൈകാന്‍ സാധ്യതയുണ്ട്.

യൂണിയന്‍ ബജറ്റ് 2017-18ന്റെ പ്രത്യേകതകള്‍

യൂണിയന്‍ ബജറ്റ് 2017-18ന്റെ പ്രത്യേകതകള്‍

92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് ഇത് ആദ്യമായി റെയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിെന്റ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന്‍ ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആസൂത്രണ കമ്മിഷന്‍ ഇല്ലാതായതിനാല്‍ പദ്ധതിച്ചിലവ്, പദ്ധതിയേതര ചിലവ് എന്നീ വകഭേദങ്ങളില്ലാത്ത ആദ്യ ബജറ്റ് എന്നീ സവിശേഷതകളും ഇത്തവണത്തെ യൂണിയന്‍ ബജറ്റിനുണ്ട്.

 

 

ആശങ്കകള്‍

ആശങ്കകള്‍

  • രൂപയെ ദുര്‍ബലമാക്കിക്കൊണ്ടു ഡോളര്‍ വില ഉയരുന്നു
  • യുഎസില്‍ ഇന്ത്യയ്ക്കു ഭീഷണിയായി ട്രംപ് ഭരണം
  • നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും മൂലമുള്ള പ്രതിസന്ധിയും കഷ്ടനഷ്ടങ്ങളും
  • ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്തതും ഇത്ര പ്രശ്നബഹുലവുമായ സാഹചര്യത്തില്‍ ഒരു ധനമന്ത്രിക്കും ഇതേവരെ ബജറ്റ് അവതരിപ്പിക്കേണ്ടിവന്നിട്ടില്ലെന്നുള്ളതാണ് സത്യം
  •  

     

    നോട്ട് നിരോധനം ബജറ്റിലും പ്രതിഫലിക്കുമോ?

    നോട്ട് നിരോധനം ബജറ്റിലും പ്രതിഫലിക്കുമോ?

    നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവുമാണു രാജ്യത്തെയാകെ പ്രയാസത്തിലാക്കിയത്. കറന്‍സി നോട്ടിന്റെ നിരോധനം കാരണം ബാങ്കിംഗ് വ്യവസായത്തിനു മാത്രം ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായി. രാജ്യത്തെ ഏകദേശം 50 ശതമാനം പേരെങ്കിവും വരുമാന രഹിതരായി. ഉല്‍പന്നങ്ങളുടെ വില്‍പനയിലും ഭീമമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥ ആകെ പരുങ്ങലിലാണ് മുന്നോട്ട്് പോകുന്നത്. ഈ വിഷമവൃത്തത്തില്‍നിന്നു കൊണ്ടുവേണം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു ബജറ്റ് അവതരിപ്പിക്കാന്‍.

     കേന്ദ്ര ബജറ്റില്‍ നികുതി ഘടനയില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം!!! കേന്ദ്ര ബജറ്റില്‍ നികുതി ഘടനയില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം!!!

     

English summary

The most awaiting Union budget ever, all eyes on Jaitley

The most awaiting Union budget ever, all eyes on Jaitley
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X