അമേരിക്കന്‍ യാത്രാ നിരോധനം: ഇനിയും കൂടുതല്‍ നടപടികള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര നിരോധനത്തില്‍ കൂടുതല്‍ നടപടികളിലേക്കെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. യാത്രാ നിരോധനത്തില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

 
അമേരിക്കന്‍ യാത്രാ നിരോധനം: ഇനിയും കൂടുതല്‍ നടപടികള്‍

തിരിച്ചടികള്‍ക്കിടയിലും വിവാദ യാത്രാ നിരോധന ഉത്തരവുകളുമായി മുന്നോട്ട് തന്നെയെന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്നത്. . കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ വരാനിരിക്കുന്നതെയുള്ളു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ചയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
രാജ്യ സുരക്ഷയാണ് പ്രധാനമെന്നും അതിനാല്‍ ചില വിലക്കുകള്‍ അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. കോടതിയില്‍ നിന്ന് ഇപ്പോഴേറ്റ തിരിച്ചടികള്‍ കാര്യമാക്കുന്നില്ലെന്നും നിയമയുദ്ധത്തില്‍ അന്തിമ വിജയം തനിക്കൊപ്പം തന്നെയാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. കോടതി കൈവിട്ടാല്‍ പുതിയ നിയമം തന്നെ കൊണ്ടുവന്നേക്കാമെന്നും ട്രംപ് സൂചന നല്‍കി.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്ഥാവന.

അതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി മെക്‌സികോ രംഗത്തെത്തി. ഇരുപത് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം മെക്‌സികോയിലേക്ക് തിരിച്ചയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് മെക്‌സികോയുടെ മുന്നറിയിപ്പ്.

വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

English summary

New order on immigration

New order on immigration
Story first published: Saturday, February 11, 2017, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X