മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നമ്മുടെ രാജ്യത്തുള്ള നികുതികളും നികുതി ആനുകൂല്യങ്ങളും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം. ഒരുപക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കുന്ന തിരക്കില്‍ പലരുമിത് മനപ്പൂര്‍വ്വം മറന്നുകളയുന്നതാവും. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സന്തോഷകരമായ ജീവിതാന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകാന്‍ നേരത്തെ കുറച്ച് പ്ലാന്‍ ചെയ്യണം. അങ്ങനെ പ്ലാന്‍ ചെയ്യുന്ന അവസരത്തില്‍ വയോധികര്‍ക്ക് ലഭിക്കുന്ന നികുതി ഇളവുകളേയും ആനുകൂല്യങ്ങളേയും കുറിച്ച് ബോധവാന്‍മാരായിരിക്കണം.

 
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നികുതികളും നികുതി ആനുകൂല്യങ്ങളും

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നമ്മുടെ രാജ്യത്തുള്ള നികുതികളും നികുതി ഇളവുകളും എന്തൊക്കെയാണെന്ന നോക്കാം:-

 • 60 വയസിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം വരെ വരുമാനത്തിന് നികുതിയില്ല.
 • 80 വയസിന് മേല്‍ പ്രായമുള്ള വളരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ചു ലക്ഷം വരെയും നികുതിയില്ല.
 • വരുമാനം ഒരു കോടി കവിയുകയാണെങ്കില്‍ 12 ശതമാനം സര്‍ചാര്‍ജും അടയ്ക്കണം.
 • അടിസ്ഥാന ഒഴിവാക്കല്‍ പരിധിയില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം.
 • പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ നിന്നും കമ്പനികളില്‍ നിന്നും മറ്റുമുള്ള വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം
 • ഇന്‍കം ടാക്സ് റിട്ടേണില്‍ നിലവിലുള്ള എല്ലാ ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കിയിരിക്കണം
 • വിദേശ രാജ്യങ്ങളിലെ സ്ഥിര ആസ്തികളെ കുറിച്ചുള്ള വിവരങ്ങളും ഇന്‍കം ടാക്സ് റിട്ടേണില്‍ സമര്‍പ്പിക്കണം.
 • ഒരു വ്യക്തിയുടെ നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ നികുതിയില്‍ 2000 രൂപയുടെ ഇളവ് അനുവദിക്കും
 • ഇന്‍കം ടാക്സ് റിട്ടേണില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടതുണ്ട്.
 • അഞ്ചു ലക്ഷം രൂപയില്‍ കൂടുതലാണ് വരുമാനമെങ്കില്‍ ഇ ഫയലിംഗ് നിര്‍ബന്ധമാണ്.
 • നികുതി ദായകന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് ഐഡി പ്രൂഫ് ആയി ഉപയോഗിക്കാന്‍ ആകില്ല.
 • 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ തേയ്മാനം പുതിയ കമ്പനി നിയമ പ്രകാരം കണക്കുകൂട്ടാം.
 • 20 കോടി രൂപയില്‍ കൂടുതലുള്ള ട്രാന്‍സാക്ഷന് ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ പ്രൈസിംഗ് ബാധകമായിരിക്കും.

Read Also: റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

English summary

Taxes and tax redemtions for senior citizens in India

Taxes and tax redemtions for senior citizens in India
Story first published: Monday, March 6, 2017, 12:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X