പുതിയ യാത്രാനിരോധന നിയമത്തിന്‌ ഫെഡറല്‍ കോടതിയുടെ വിലക്ക്

ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാനിയമമാണ് ഹവായ് ഫെഡറല്‍ ജഡ്ജ് മരവിപ്പിച്ചത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും ഫെഡറല്‍ കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാനിയമമാണ് ഹവായ് ഫെഡറല്‍ ജഡ്ജ് മരവിപ്പിച്ചത്.

യാത്രാനിരോധന നിയമത്തിന്‌  ഫെഡറല്‍ കോടതിയുടെ വിലക്ക്

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു തീരുമാനം. നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് നിയമം മരവിപ്പിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത് ട്രംപിന് കനത്ത തിരിച്ചടിയായി. ഇതു സംബന്ധിച്ച് നേരത്തെ ട്രംപ് ഇറക്കിയിരുന്ന ഉത്തരവ് സിറ്റിംഗ് ജഡ്ജ് സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ നിയമം ഏര്‍പ്പെടുത്താത്തിയത്. എന്നാല്‍ ജഡ്ജിയുടെ തീരുമാനം ജുഡീഷ്യല്‍ അധികാരപരിധിയുടെ ലംഘനമാണെന്നാണ് ഇത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം.

ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറല്‍ ജഡ്ജ് ഡെറിക് വാറ്റ്‌സണ്‍ നിയമം മരവിപ്പിച്ചത്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ 90 ദിവസത്തേക്കും അഭയാര്‍ഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.

ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു, ആദ്യ സര്‍വ്വീസ് മാര്‍ച്ച് 20ന്ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു, ആദ്യ സര്‍വ്വീസ് മാര്‍ച്ച് 20ന്

English summary

Federal court judge stayed travel ban by Trump

Federal court judge stayed travel ban by Trump
Story first published: Thursday, March 16, 2017, 12:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X