എയർടെല്ലിൽ 1000 ജിബി ഡാറ്റ സൌജന്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം കമ്പനിയായ റിലയൻസ് ജിയോയെ പിന്തള്ളി എയർടെല്ലിൽ 1000 ജിബി ഡാറ്റ കൂടി സൗജന്യം. തെരഞ്ഞെടുത്ത ബ്രോഡ്ബാൻഡ് പ്ലാനുകൾക്കാണ് ഒരു വർഷത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുക. ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്സൈറ്റിലെ അൺലിമിറ്റഡ് ഇന്റർനെറ്റ് ഓഫർ എന്ന ലിങ്കിൽ നിന്ന് പ്ലാൻ തിരഞ്ഞെടുക്കാം.

 

പുതിയ ബോണസ് ഓഫറിൻറെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് 1000 ജി.ബി അധിക ഡാറ്റ ലഭിക്കുന്ന നാല് പ്ലാനുകളാണ് ഉള്ളത്. 1799 രൂപ, 1499 രൂപ, 1299 രൂപ, 1099 രൂപ എന്നിങ്ങനെയാണ് ഇവയുടെ നിരക്കുകൾ. 899 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് ഒരു വർഷം 750 ജി.ബി ഡാറ്റ അധികമായി ലഭിക്കും.

എയർടെല്ലിൽ 1000 ജിബി ഡാറ്റ സൌജന്യം

മെയ് 16ന് ശേഷം ഡൽഹി എൻ.സി.ആർ മേഖലയിൽ നിന്ന് എയർടെൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്ത ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. റിലയൻസ് ജിയോയോടുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണ് എയർടെല്ലിന്റെ ഈ ബോണസ് ഓഫർ. ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിൽ ജിയോ ഫൈബർനെറ്റ് ബ്രോഡ്ബാൻഡ് സേവനം നൽകുന്നുണ്ട്. ഇതിനെതിരെയാണ് എയർടെല്ലിന്റെ 1000 ജിബി സൌജന്യ ഡാറ്റ.

എയർടെല്ലിന്റെ പുതിയ ബോണസ് ഓഫർ എങ്ങനെ നേടാം?

ഒരു പുതിയ ഉപഭോക്താവെന്ന നിലയിൽ നിങ്ങൾ കമ്പനിയുടെ പോർട്ടലിൽ ബ്രോഡ്ബാൻഡ് ലിങ്കിന് താഴെയുള്ള ബേസ് പ്ലാൻ തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ മേൽവിലാസവും ഫോൺ നമ്പറും നൽകുക. ഈ രീതിയിൽ നിങ്ങൾക്ക് എയർടെൽ ഓൺലൈനിന്റെ പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ ആവശ്യപ്പെടാം.

malayalam.goodreturns.in

English summary

Airtel Offers Free 1000GB Data On Select Broadband Plans

To take on its rival Reliance Jio, the telecom company, Airtel has come up with a new plan that offers an additional 1000GB data for free for one year on select broadband plans.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X