ആർ.ബി.ഐ ഗവർണറുടെ അസിസ്റ്റന്റാകണോ? ശമ്പളം 2,25,000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ബാങ്കിംഗ്, ഫിനാൻസ് രംഗത്ത് കഴിവു തെളിച്ച വ്യക്തിയാണോ? എങ്കിൽ ഇതാ ഒരു സുവർണാവസരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്വകാര്യ ബാങ്കുകളിൽ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. ആദ്യമായാണ് ഈ ഒഴിവിലേയ്ക്ക് സ്വകാര്യ മേഖലയിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത്.

 

ജൂലൈയിൽ വിരമിക്കുന്ന ഡെപ്യൂട്ടി ഗവർണർ എസ്.എസ്. മുണ്ട്രയുടെ ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഡെപ്യൂട്ടി ഗവർണറെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ പരസ്യം നൽകുന്നത്. ബാങ്കിം​ഗ്, ഫിനാൻഷ്യൽ മേഖലയിൽ പരിചയ സമ്പത്തുള്ള നിരവധി പേരിൽ നിന്ന് ഡെപ്യൂട്ടി ​ഗവ‍‍‌ർണറെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണിത്. പത്രങ്ങളിലും ആ‍ർ.ബി.ഐയുടെ വെബ്സൈറ്റിലും പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആർ.ബി.ഐ ഗവർണറുടെ അസിസ്റ്റന്റാകണോ? ശമ്പളം 2,25,000 രൂപ

അപേക്ഷക‍ർ ബാങ്കിം​ഗ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ് രം​ഗത്ത് 15 വർഷത്തെ പ്രവർത്തി പരിചയമുള്ളവരും മുഴുവൻ സമയ ഡയറക്ടർമാരോ ബോർഡ് മെമ്പർമാരോ ആയി പ്രവർത്തിച്ചിട്ടുള്ളവരുമായിരിക്കണം. മാസവരുമാനം 2,25,000 രൂപയിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. 60 വയസ്സ് ആണ് പ്രായപരിധി. എന്നാൽ ഇതിൽ ചില ഇളവുകളും നൽകിയിട്ടുണ്ട്. ജൂൺ 21 വരെ അപേക്ഷിക്കാവുന്നതാണ്.

ആർ.ബി.ഐയിൽ സാധാരണ നാല് ഡെപ്യൂട്ടി ഗവർണർമാരാണുള്ളത്. ഇവരിൽ രണ്ടുപേർ കേന്ദ്രബാങ്കിൽ നിന്നുള്ളവരും ഒരാൾ സാമ്പത്തിക വിദ​ഗ്ധനും മറ്റൊരാൾ ബാങ്കിം​ഗ് മേഖലയിൽ നിന്നുള്ളയാളുമായിരിക്കും. എന്നാൽ ഇതുവരെ, ബാങ്കിങ് മേഖലയിലെ ഡെപ്യൂട്ടി ഗവർണർ പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ളയാളാണ്.

malayalam.goodreturns.in

English summary

Want to assist RBI Governor Urjit Patel?

For the first time, the government has advertised to choose a deputy governor, casting its net wide to include directors and consultants with significant experience in banking and financial markets.
Story first published: Friday, May 26, 2017, 15:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X