വീട്ടമ്മമാർക്ക് സന്തോഷവാ‍‍ർത്ത...പാചകവാതക വില ഉടൻ കുറയും

ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ പാചകവാതകത്തിന്റെ വില കുറയും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള ബജറ്റ് താളം തെറ്റിക്കുന്ന പ്രധാന വില്ലനാണ് പാചകവാതകം. എന്നാൽ ഇനി വീട്ടമ്മമാർക്ക് സന്തോഷിക്കാം. ജൂലൈ 1 മുതൽ ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്) നടപ്പിലാകുന്നതോടെ പാചകവാതകത്തിന് വില കുറയും. കൂടാതെ നോട്ടുബുക്കുകൾ, ഇൻസുലിൻ, അഗർബത്തി തുടങ്ങി നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗത്തിന്റെയും വിലയിൽ കുറവുണ്ടാകും.

 

നിത്യോപയോ​ഗ സാധനങ്ങൾ

നിത്യോപയോ​ഗ സാധനങ്ങൾ

ഭൂരിഭാഗം നിത്യോപയോ​ഗ സാധനങ്ങൾക്കും ജിഎസ്ടി കൗൺസിൽ നൽകിയിരിക്കുന്ന നികുതി നിലവിലുള്ളതിനേക്കാൾ വളരെ കുറവാണ്. കൗൺസിൽ പരിഷ്കരിച്ച നികുതിയിൽ ആളുകൾക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.

പാലുത്പന്നങ്ങൾക്ക് വില കുറയും

പാലുത്പന്നങ്ങൾക്ക് വില കുറയും

പാൽ, പാലുത്പന്നങ്ങളായ തൈര്, വെണ്ണ, ചീസ്, തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, ചായ, ഗോതമ്പ്, അരി തുടങ്ങിയവയ്ക്ക് ഇപ്പോഴുള്ളതിനേക്കാൾ നികുതി കുറയും.

ന്യൂഡിൽസ്

ന്യൂഡിൽസ്

പഞ്ചസാര, ഉപ്പ്, പാസ്ത, മാക്രോണി, നൂഡിൽസ് തുടങ്ങിയവയ്ക്കും ജൂലൈ ഒന്നു മുതൽ നികുതി കുറയും. കൂടാതെ പഴങ്ങൾ, പച്ചക്കറി, അച്ചാർ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിലയിലും കുറവുണ്ടാകും.

മിനറൽ വാട്ട‍ർ

മിനറൽ വാട്ട‍ർ

ജിഎസ്ടി നടപ്പിലാക്കുന്നതോടെ വില കുറയുന്ന ചില വസ്തുക്കളുടെ ലിസ്റ്റ് ധനമന്ത്രാലയം ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം മിനറൽ വാട്ടർ, ഐസ്, സിമന്റ്, കൽക്കരി, മണ്ണെണ്ണ, എൽ.പി.ജി, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, കാജൽ, സോപ്പ്, ഡയഗനോസ്റ്റിക് കിറ്റുകൾ എന്നിവയുടെയും വില കുറയും

വില കുറയുന്ന മറ്റ് സാധനങ്ങൾ

വില കുറയുന്ന മറ്റ് സാധനങ്ങൾ

പ്ളാസ്റ്റിക് ടാർപോളിൻ, സ്കൂൾ ബാഗുകൾ, കളറിംഗ് ബുക്കുകൾ, സിൽക്ക്, കമ്പിളി തുണിത്തരങ്ങൾ, ചിലതരം കോട്ടൺ വസ്ത്രങ്ങൾ, പ്രത്യേക റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഹെൽമറ്റ്, എൽ.പി.ജി സ്റ്റൌ, സ്പൂൺ, ഫോർക്സ് തുടങ്ങിയവയാണ് നികുതി വെട്ടിക്കുറച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ.

malayalam.goodreturns.in

English summary

Daily use products, LPG to become cheaper under GST

Note books, domestic LPG, aluminium foils, insulin, agarbatti and a large number of daily use household products will become cheaper under the GST regime set to be rolled out from July 1.Note books, domestic LPG, aluminium foils, insulin, agarbatti and a large number of daily use household products will become cheaper under the GST regime set to be rolled out from July 1.
Story first published: Friday, June 16, 2017, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X