ഒറ്റ നികുതിക്ക് ഇന്ന് അ‍ർദ്ധരാത്രിയിൽ തുടക്കം; തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജിഎസ്ടി ഇന്ന് അർദ്ധരാത്രി നടപ്പിലാക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്കുസേവന നികുതി ഉദ്ഘാടന ചടങ്ങിനായി പാർലമെന്റും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ദീപാലങ്കാരങ്ങളും വർണവിസ്മയങ്ങളുമായി ഉത്സവസമാനമായാണ് ജിഎസ്ടിയുടെ ഉദ്ഘാടനം നടക്കുക. രാഷ്ട്രപതി പ്രണവ് മുഖർജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൌഡ, ഡോ. മൻമോഹൻ സിംഗ് എന്നിവരാണ് സെൻട്രൽ ഹാളിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർ. ജിഎസ്ടി കൗൺസിലിൽ അം​ഗങ്ങളായ സംസ്ഥാന ധനമന്ത്രിമാ‍‍ർ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കും.

സംസ്ഥാനതല ഉദ്ഘാടനം നാളെ

സംസ്ഥാനതല ഉദ്ഘാടനം നാളെ

ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊച്ചിയിൽ നടക്കും. ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണ് ഉദ്ഘാടന സമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. വ്യാപാരികള്‍ ഉള്‍പ്പെടെ ഏതു മേഖലയിലുള്ളവര്‍ക്കും ജിഎസ്ടി സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കാം. ഉദ്ഘാടനസമ്മേളനത്തില്‍ ഇതിന് മറുപടി നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഡിസ്കൗണ്ടുകൾ ഇന്ന് കൂടി മാത്രം

ഡിസ്കൗണ്ടുകൾ ഇന്ന് കൂടി മാത്രം

കാറുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയ്ക്ക് കഴിഞ്ഞ ഒരു മാസമായി ഡിസ്കൗണ്ട് പെരുമഴയായിരുന്നു. സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാ​ഗമായാണ് സാധനങ്ങൾക്ക് ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നത്. എന്നാൽ പഴയ സ്റ്റോക്കുകൾ വിറ്റുതീർക്കാൻ 60 ദിവസത്തെ സാവകാശം കൂടി വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്.

ചെറുകിട കച്ചവടക്കാർക്ക് ആശ്വാസിക്കാം

ചെറുകിട കച്ചവടക്കാർക്ക് ആശ്വാസിക്കാം

ചെറുകിട വ്യാപാരി വ്യവസായികളെ ജിഎസ്ടി റിട്ടേണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരുമാനമുള്ള വ്യാപാരികളും ചെറുകിട കച്ചവടക്കാരും റിട്ടേൺ സമർപ്പിക്കേണ്ടതില്ല.

ഇൻഷുറൻസ്, ബാങ്ക് സേവനം

ഇൻഷുറൻസ്, ബാങ്ക് സേവനം

ഇൻഷുറൻസ്, ബാങ്കിം​ഗ് സേവന നിരക്ക് നാളെ മുതൽ വർദ്ധിക്കും. പ്രീമിയം നിരക്കും ബാങ്കുകളുടെ സ‍ർവ്വീസ് ചാർജുമാണ് നാളെ മുതൽ ഉയരുക. ഇതു സംബന്ധിച്ച സന്ദേശം കമ്പനികളും ബാങ്കുകളും ഉപഭോക്താക്കൾക്ക് നൽകി കഴിഞ്ഞു.

ഹോട്ടൽ ഭക്ഷണം

ഹോട്ടൽ ഭക്ഷണം

നാളെ മുതൽ ഹോട്ടൽ ഭക്ഷണത്തിന് വില കൂടും. ഫോർ സ്റ്റാ‍ർ വരെയുള്ള ഹോട്ടലുകളിൽ നാളെ മുതൽ ഭക്ഷണവില കൂടുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. എസിയില്ലാത്ത ഹോട്ടലുകളിലെ ഭക്ഷണത്തിന് വരെ 12ശതമാനമാണ് നികുതി.

വില കുറയുന്നവ

വില കുറയുന്നവ

  • ശർക്കര
  • തയ്യൽ മെഷീൻ
  • അച്ചാർ
  • മിനറൽ വാട്ടർ
  • ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകൾ
  • പ്ലാസ്റ്റിക് കസേര
  • വില കൂടുന്നവ

    വില കൂടുന്നവ

    • സ്കൂൾ ബാഗ്
    • കണ്ണടയുടെ ലെൻസ്
    • തടി
    • കേബിൾ
    • ഗ്രാനൈറ്റ്

malayalam.goodreturns.in

English summary

On-ground check: Is India Inc ready for GST?

With barely a few hours to go before goods and services (GST) tax bill becomes a reality.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X