പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ വീണ്ടും അവസരം???

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസാധുവാക്കിയ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യായമായ കാരണങ്ങൾ കൊണ്ട് ഡിസംബർ 31നകം നോട്ട് മാറ്റി വാങ്ങാൻ സാധിക്കാത്തവർക്ക് അവസരം നൽകണമെന്നാണ് സുപ്രീം കോടതി നിരീക്ഷണം.

 

സർക്കാരിന്റെ തീരുമാനം ഈ മാസം 17ന് അറിയിക്കാൻ കോടതി നി‍ർദ്ദേശിച്ചു. ശക്തമായ ഭാഷയിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ വീണ്ടും അവസരം???

ജനങ്ങൾ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണം ഇല്ലാതാക്കാൻ സർക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.

ന്യായമായ കാരണങ്ങളുണ്ടെങ്കിൽ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുണ്ടാക്കുമെന്ന് സർക്കാ‍‍ർ നേരത്തേ ഉറപ്പ് നൽകിയിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്ത ഓരോരുത്തരുടെയും പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കുമെന്ന് സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ സോളിസിറ്റ‍ർ ജനറൽ രഞ്ജിത്ത് കുമാർ പറഞ്ഞു. 17ന് മുമ്പ് സർക്കാ‍ർ തീരുമാനം കോടതിയെ അറിയിക്കും.

malayalam.goodreturns.in

English summary

Note ban: Let people with genuine reasons deposit old notes, SC tells govt

In a big relief to all those who are bearing the brunt of demonetisation, the Supreme Court on Tuesday rapped the Centre and asked them to give another chance to "genuine people to deposit old notes".
Story first published: Tuesday, July 4, 2017, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X