രാജ്യത്ത് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി

രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന് ആപ്പുകൾ വഹിച്ച പങ്ക് നിസാരമല്ല. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പുകള്‍ ജിഡിപിയില്‍ ചേര്‍ത്തത് 1.4 ലക്ഷം കോടി രൂപയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സും ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും സംയുക്തമായി നടത്തിയ പഠനമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്മാര്‍ട്ട്‌ഫോണിലെ ആപ്പുകളാണ് പഠന വിധേയമാക്കിയത്.

രാജ്യത്ത് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി

ഇന്റര്‍നെറ്റ് ഉപയോഗം മൊത്തത്തില്‍ അടിസ്ഥാനമാക്കിയുള്ള പഠനമല്ല നടത്തിയതെങ്കിലും ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോ​ഗത്തിൽ 17 ശതമാനം വർ​ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഇന്റർനെറ്റ് അപ്ലിക്കേഷനുകളും സേവനങ്ങളും പരമ്പരാഗത വ്യവസായങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് പറനത്തിൽ പറയുന്നു.

2020 ആകുമ്പോഴേയ്ക്കും ആപ്പുകളുടെ സംഭാവന 18 ലക്ഷം കോടി രൂപയാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

malayalam.goodreturns.in

English summary

Internet-based apps can contribute Rs18 trillion to India’s GDP by 2020, says study

Study estimates internet’s contribution to grow to nearly 16% of India’s GDP by 2020, which translates to Rs36 trillion, with half of this coming from internet-based apps.
Story first published: Saturday, July 15, 2017, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X