ജിഎസ്ടി ഇഫക്ട്: വക്കീൽ ഫീസിനൊപ്പം ജിഎസ്ടി നിർബന്ധം

വക്കീൽ ഫീസിനൊപ്പം ജിഎസ്ടി നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിയമപരമായ സേവനങ്ങൾക്ക് ചരക്ക് സേവന നികുതി ബാധകമാണെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാ‍ർ വ്യക്തമാക്കി. അഭിഭാഷകർ നൽകുന്ന നിയമ സേവനങ്ങൾക്ക് ജിഎസ്ടി പ്രയോഗികമാണോ എന്നതിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ധനമന്ത്രാലയം ഇത് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തിയത്.

 

നിയമോപദേശം, കൺസൾട്ടൻസി അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള നിയമസഹായം എന്നിവയ്ക്ക് ജിഎസ്ടി ബാധകമാണെന്ന് സർക്കാ‍ർ വ്യക്തമാക്കി. വിവിധ കോടതികൾ, ട്രിബ്യൂണൽ, അതോറിട്ടി എന്നിവിടങ്ങളിൽ എവിടെ നിയമോപദേശം നൽകിയാലും ഇത് ബാധകമാണ്.

 
ജിഎസ്ടി ഇഫക്ട്: വക്കീൽ ഫീസിനൊപ്പം ജിഎസ്ടി നിർബന്ധം

ഒരു വ്യക്തി അല്ലെങ്കിൽ സ്ഥാപനം മറ്റൊരു വ്യക്തിക്ക് അല്ലെങ്കിൽ സ്ഥാപനത്തിന് പ്രതിഫലം വാങ്ങിക്കൊണ്ട് നൽകുന്ന സേവനത്തിനാണ് സേവന നികുതി ബാധകമാകുന്നത്. അഡ്വര്‍ടൈസിങ്, ആര്‍ക്കിടെക്ചര്‍, നിര്‍മാണ മേഖല, ഇവന്‍റ് മാനെജ്മെന്‍റ്, ടൂര്‍ ഓപ്പറേറ്റേഴ്സ് ചാര്‍ജ് തുടങ്ങിവയ്ക്കുള്ള ചെലവിനും ജിഎസ്ടി ബാധകമാണ്.

ബാങ്കുകൾ നൽകുന്ന വിവിധ സോവനങ്ങൾക്കും നികുതി ബാധകമാണ്. വിദേശനാണ്യ ഇടപാടുകൾ, മിനിമം ബാലൻസ് ചാർജ്, വായ്പയ്ക്ക് വേണ്ടിയുള്ള വക്കീൽ സർട്ടിഫിക്കറ്റിന്റെ ഫീസ്, പ്രോസസിങ് ഫീസ് തുടങ്ങിയവയാണ് നികുതി ഈടാക്കുന്ന പ്രധാന ബാങ്ക് സേവനങ്ങൾ.

malayalam.goodreturns.in

English summary

Legal services of advocates, firm of advocates liable to GST under reverse charge

The government has clarified that there is no change in taxation of legal services in the GST era.
Story first published: Monday, July 17, 2017, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X