ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തെത്തി. ജൂലൈ 31 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന ദിനം. ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനവും ജൂലൈ 31 തന്നെയാണ്. നിങ്ങളുടെ ആധാറിലെയും പാൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണോ? തിരുത്താൻ എന്ത് ചെയ്യണം?
ആദായ നികുതി നിയമത്തിലെ 139 എഎ പ്രകാരം ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് ഐടി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല. എന്നാൽ നോൺ റസിഡന്റ് ഇന്ത്യക്കാർ, വിദേശ പൗരന്മാർ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല. ആസാം, ജമ്മു കാശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും ഈ നിയമം ബാധകമല്ല.

ധനമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 32.41 കോടി പാൻ കാർഡുകളിൽ 8.19 കോടി മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് ആകെയുള്ള പാൻ കാർഡുകളുടെ 25 ശതമാനം മാത്രമാണ്. ആധാറും പാനും എസ്.എം.എസ് വഴി ബന്ധിപ്പിക്കാം
ആധാറും പാനും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിൽ നിന്ന് നിങ്ങൾക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. കൂടാതെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനായുള്ള പ്രചാരണത്തിനായി പരസ്യങ്ങളും ടിവിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് പാൻ കാർഡുണ്ടോ? ഇല്ലെങ്കിൽ വേഗം എടുത്തോളൂ... ഈ 20 കാര്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
