ആദായ നികുതി റിട്ടേൺ: സമയ പരിധി നീട്ടാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടാൻ സാധ്യത. നിലവില്‍ ജൂലായ് 31 ആണ് ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയതി.

 

ഒദ്യോഗിക അറിയിപ്പില്ല

ഒദ്യോഗിക അറിയിപ്പില്ല

എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഉടൻ നൽകാൻ സാധ്യതയില്ല. കാരണം ജൂലൈ 31ന് മുമ്പ് തന്നെ പരമാവധി നികുതി റിട്ടേണുകൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ബുദ്ധിമുട്ടുകൾ പലവിധം

ബുദ്ധിമുട്ടുകൾ പലവിധം

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇത്തവണ നികുതിദായകർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കലായിരുന്നു. നിരവധി പേർക്ക് ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനായിട്ടില്ല. ഇവ ബന്ധിപ്പിക്കാതെ ആദായ നികുതി റിട്ടേണും ഫയൽ ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു.

ജിഎസ്ടി ഇഫക്ട്

ജിഎസ്ടി ഇഫക്ട്

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ തിരക്കിലാണ്. ഇതും തീയതി നീട്ടാൻ കാരണമായേക്കാം.

അസമിന് പ്രത്യേക പരിഗണന

അസമിന് പ്രത്യേക പരിഗണന

വെള്ളപ്പൊക്കം ബാധിച്ച അസം പോലുള്ള സംസ്ഥാനങ്ങള്‍ക്കും ആധായ നികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതല്‍ സമയം നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ജൂലൈ 31 തന്നെയായിരുന്നു അന്നും അവസാന ദിനം. എന്നാൽ ജൂലൈ 31 ഞായറാഴ്ചയായതും ബാങ്ക് പണിമുടക്കുണ്ടായിരുന്നതുമാണ് തീയതി നീട്ടാന്‍ കാരണമായത്. മുൻ വർഷങ്ങളിൽ ആഗസ്റ്റ് 31ലേക്കും പിന്നീട് സെപ്തംബര്‍ 31ലേക്കും വരെ തീയതി നീട്ടിയിരുന്നു.

malayalam.goodreturns.in

English summary

Government mulls extending July 31 deadline for income tax returns

The government is considering the possibility of extending the July 31 deadline for filing income tax return, a senior bureaucrat in the finance ministry told.
Story first published: Saturday, July 29, 2017, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X