പിഎഫിൽ ധൈര്യമായി നിക്ഷേപിച്ചോളൂ... റിട്ടേൺ തുക കൂട്ടാൻ സാധ്യത

ബാങ്ക് പലിശ നിരക്ക് തുടരെ തുടരെ കുറയുന്ന സാഹചര്യത്തിൽ പിഎഫ് നിക്ഷേപങ്ങളുടെ റിട്ടേൺ തുക കൂടാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് പലിശ നിരക്ക് തുടരെ തുടരെ കുറയുന്ന സാഹചര്യത്തിൽ പിഎഫ് നിക്ഷേപങ്ങളുടെ റിട്ടേൺ തുക കൂടാൻ സാധ്യത. വിവിധ ഗവൺമെന്റ് സെക്യൂരിറ്റികളിലായി കൂടുതൽ ഫണ്ട് നിക്ഷേപിക്കാനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ തീരുമാനം.

 

ലക്ഷ്യം

ലക്ഷ്യം

ഗവൺമെന്റ് സെക്യൂരിറ്റികൾ കൂടാതെ എഎ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ലക്ഷ്യമിടുന്നുണ്ട്. വൈവിധ്യവത്ക്കരണം സാധ്യമാക്കിയുള്ള നേട്ടം വർദ്ധിപ്പിക്കലാണ് ഓർഗനൈസേഷന്റെ ലക്ഷ്യം.

ഇക്വിറ്റികൾ

ഇക്വിറ്റികൾ

ബാങ്കുകളുടെ പലിശനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഉയർന്ന വരുമാനം നേടുന്ന അവസരങ്ങൾ കണ്ടെത്തി നിക്ഷേപിക്കണം. അതിനാലാണ് ഇക്വിറ്റികൾ തെരഞ്ഞെടുക്കുന്നതെന്ന് ഇപിഎഫ്ഒ അദ്ധ്യക്ഷൻ വി.പി. ജോയി വ്യക്തമാക്കി. പ്രതിവർഷ ഓഹരി നിക്ഷേപം 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അനുമതിയോടെ നടപ്പ് സാമ്പത്തിക വര്‍ഷം 22,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിക്കുക. ഭാവിയില്‍ ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളില്‍ കൂടുതൽ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്.

എട്ട് ശതമാനം നേട്ടം

എട്ട് ശതമാനം നേട്ടം

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സംസ്ഥാനങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ എട്ട് ശതമാനത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് ഇപിഎഫ്ഒയുടെ കണക്കുകൂട്ടല്‍.

malayalam.goodreturns.in

English summary

EPFO may rejig investment mix

Employees Provident Fund Organisation (EPFO), the retirement fund body, is exploring changes to its investment mix to pump in more funds in state government securities and AA+ rated instruments, rated by two agencies, as it seeks to earn higher returns for its subscribers and offset the impact of declining interest rates.
Story first published: Thursday, August 17, 2017, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X