കാറുകൾക്ക് ഇനി വില കൂടും; സെസ് 25 ശതമാനമാക്കി ഉയര്‍ത്തി

കാറുകളുടെ സെസ്സ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനാമായി ഉയർത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഡംബര കാറുകളുടെയും എസ്‌യുവി(സ്‌പെയിസ് യൂട്ടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ്യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ സെസാണ് ഉയർത്തിയത്. അതിനാൽ കാറുകളുടെ വില ഉടൻ കുതിച്ചുയരും.

 

ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമേയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയത്.

 
കാറുകൾക്ക് ഇനി വില കൂടും; സെസ് 25 ശതമാനമാക്കി ഉയര്‍ത്തി

ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്.യു.വികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്‍ദ്ധിക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് തുല്യമാകും.

നിരക്കുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ജി.എസ്.ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാൽ തത്ക്കാലം ഓര്‍ഡിനന്‍സ് പുറത്തിറക്കുകയാണ് ചെയ്തത്.

malayalam.goodreturns.in

English summary

Luxury cars, SUVs will be costlier as govt clears cess hike to 25%

SUVs and luxury cars will soon cost more in India as the Union government cleared on Wednesday an ordinance to hike the maximum cess on vehicles from 15% to 25%.
Story first published: Wednesday, August 30, 2017, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X