കേന്ദ്ര സർക്കാ‍‍ർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

Posted By:
Subscribe to GoodReturns Malayalam

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഒരു ശതമാനം കൂട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് ഡിഎ കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്ര കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.

49.26 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യവും ലഭിക്കും. പേയ്‌മെന്റ്‌ ഓഫ്‌ ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിനും കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സർക്കാ‍‍ർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി ആനുകൂല്യം നല്‍കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ടാകും. കേന്ദ്രജീവനക്കാര്‍ക്കാരുടെ ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഏഴാം ശമ്പള കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു.

പുനഃസംഘടനയ്‌ക്ക്‌ ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗമാണ്‌ ഇന്നലെ ചേര്‍ന്നത്‌. ഒരു വര്‍ഷം 3068 കോടി രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്ര സര്‍ക്കാരിന് ഈ തീരുമാനത്തിലൂടെ ഉണ്ടാകുക.

malayalam.goodreturns.in

English summary

DA hiked to 5% from 4% for central government employees

The Union Cabinet chaired by Prime Minister Narendra Modi has approved release of an additional instalment of dearness allowance to central government employees and dearness relief to pensioner with effect from July 1, 2017
Story first published: Wednesday, September 13, 2017, 13:07 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns