എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഐപിഒയ്ക്ക് 20ന് തുടക്കം

എസ്ബിഐ ലൈഫിന്റെ ദിവസം നീളുന്ന ഐപിഒയ്ക്ക് സെപ്‌തംബർ 20നു തുടക്കമാകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) കീഴിലുള്ള എസ്ബിഐ ലൈഫിന്റെ പ്രാരംഭ ഓഹരി വില്‌പനയ്‌ക്ക് (ഐപിഒ) സെപ്‌തംബർ 20നു തുടക്കമാകും. മൂന്നു ദിവസം നീളുന്ന ഐപിഒയിലൂടെ കഴി‌ഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന തുകയായ 8,400 കോടി രൂപയുടെ സമാഹരണമാണ് എസ്ബിഐ ലൈഫ് ലക്ഷ്യമിടുന്നത്.

പൊതുമേഖലാ കമ്പനിയായ കോൾ ഇന്ത്യ 2010ൽ സമാഹരിച്ച 15,500 കോടി രൂപയാണ് നിലവിൽ ഏറ്റവും കൂടുതൽ സമാഹരണം നടത്തിയിരിക്കുന്നത്. ഓഹരിയൊന്നിന് 685 - 700 രൂപാ വിലനിരക്കിൽ 12 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്.

എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഐപിഒയ്ക്ക് 20ന് തുടക്കം

പത്തുരൂപയാണ് ഓഹരികളുടെ മുഖവില. കമ്പനിയുടെ 70.10 ശതമാനം ഓഹരികളും എസ്.ബി.ഐയുടെ കൈയിലാണ്. ബിഎൻബി പാരിബാസ് കാർഡിഫിന് 26 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.

എസ്.ബി.ഐ ലൈഫിന്റെ ജീവനക്കാർക്ക് 68 രൂപ നിരക്കിൽ ഓഹരികൾ ലഭിക്കും. 5,700 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.സി.ഐ.സി.ഐ ലോബാർഡിന്റെ ഐപിഒ ഈയാഴ്‌ച തന്നെയുണ്ടാകും.

malayalam.goodreturns.in

English summary

SBI Life Insurance IPO to hit capital market on Sep 20

SBI Life Insurance, a subsidiary of the country's largest lender SBI, will hit the capital market on September 20 to raise up to Rs 8,400 crore. The initial share sale offer will open on September 20 and close on September 22.
Story first published: Saturday, September 16, 2017, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X