ഒരു കാപ്പി കുടിച്ചാലോ??? വില 20,000 രൂപ മാത്രം!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി ഇപ്പോൾ ഇന്ത്യയിലും ഉത്പാദിപ്പിച്ച് തുടങ്ങി. 'സിവെറ്റ് കോഫി' എന്നറിയപ്പെടുന്ന ഈ കാപ്പി കർണാടകയിലെ കൂർഗിലാണ് ഉത്പാദിപ്പിക്കുന്നത്.

 

സ്റ്റാർട്ടപ്പ് സംരംഭമായ കൂർഗ് കൺസോളിഡേറ്റഡ് കമോഡിറ്റീസ് ആണ് കാപ്പിപ്പൊടി വിപണിയിലെത്തിക്കുന്നത്. കൂർഗിലെ ക്ലബ്ബ് മഹീന്ദ്ര മഡിക്കേരി റിസോർട്ടിലെ ഏക ഔട്ട്‌ലെറ്റിലൂടെയാണ് ഇവ വിൽക്കുന്നത്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കിലോഗ്രാമിന് 20,000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള സിവെറ്റ് കോഫി ഇവിടെ 8,000 രൂപയ്ക്ക് ലഭിക്കും.

ഒരു കാപ്പി കുടിച്ചാലോ??? വില 20,000 രൂപ മാത്രം!!!

സിവെറ്റ് എന്ന മൃഗത്തെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസർജ്യത്തിൽ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്താണ് കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ഇന്തോനേഷ്യയാണ് ആഗോളതലത്തിൽ സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ.

കൂർഗിലെ വനപ്രദേശങ്ങളോടു ചേർന്ന കാപ്പിത്തോട്ടങ്ങളിൽ നിന്നാണ് സിവെറ്റിന്റെ വിസർജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്കരിക്കുന്നത്. കൂർഗ് ലുവാക്‌ കോഫി എന്ന പേരിലാണ് കാപ്പിപ്പൊടി വിൽക്കുന്നത്.

malayalam.goodreturns.in

English summary

World’s most expensive coffee now being produced in India

India has delved into the production of civet coffee — the most expensive coffee in the world — which is made from the excreta of the civet cat.
Story first published: Monday, September 18, 2017, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X