സൗദിക്കാ‍ർക്ക് സന്തോഷവാ‍ർത്ത!!! ഇനി വാട്ട്സ് ആപ്പും സ്കൈപ്പും ഉപയോ​ഗിക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയിൽ ഇൻറർനെറ്റ് കോളിനുണ്ടായിരുന്ന നിരോധനം നീക്കി. വാട്ട്സ് ആപ്പ്, സ്കൈപ്പ് പോലുള്ള ഇന്റർനെറ്റ് കോൾ ആപ്ലിക്കേഷനുകൾ ഇനി മുതൽ സൗദിയിലുള്ളവർക്കും ഉപയോഗിക്കാം. ഇന്നലെയാണ് സൗദി ഭരണകൂടം ഇക്കാര്യം അറിയിച്ചത്.

 

വ്യാപാരാവശ്യങ്ങളെ ഉദ്ദേശിച്ചാണ് നീക്കമെന്ന് സൗദി വ്യക്തമാക്കി. വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ പ്രവർത്തന ചെലവ് കുറക്കുമെന്നും ഡിജിറ്റൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും ആശയവിനിമയ- സാങ്കേതിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സൗദിക്കാ‍ർക്ക് ഇനി വാട്ട്സ് ആപ്പും സ്കൈപ്പും ഉപയോ​ഗിക്കാം

നിരോധനം പിൻവലിച്ചത് സൗദിയിലെ മൂന്ന് പ്രധാന ടെലികോം കമ്പനികൾക്കും തിരിച്ചടിയായിട്ടുണ്ട്. രാജ്യത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ നിന്ന് അന്താരാഷ്ട്ര ടെലിഫോൺ സംഭാഷണങ്ങളിലൂടെ ഈ കമ്പനികൾ കൂടുതൽ വരുമാനം നേടിയിരുന്നു.

രാജ്യത്തെ വരുമാന സ്രോതസ്സുകൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗാമാണ് നിരോധിച്ചിരുന്ന ഇന്റർനെറ്റ് കോളുകൾ തിരികെ കൊണ്ടുവരുന്നത്. സൗദി സാമ്പത്തിക രംഗത്തെ പ്രധാന കിക്ക് സ്റ്റാർട്ടറുകളിൽ ഒന്നാണ് ഈ ഡിജിറ്റൽ മാറ്റം.

malayalam.goodreturns.in

English summary

Saudi lifts ban on internet calling apps such as Skype, WhatsApp

Saudi Arabia will remove its ban on internet phone calls on Thursday. a government spokesman said, in a bid to stimulate online business as the kingdom looks to boost non-oil revenue.
Story first published: Wednesday, September 20, 2017, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X