പത്തു വർഷത്തിലധികമായി വാഹനവില്പനയിൽ ഒന്നാം സ്ഥാനത്തു തുടർന്ന മാരുതി സുസുകി ആൾട്ടോ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പത്തു വർഷത്തിലധികമായി വാഹനവില്പനയിൽ ഒന്നാം സ്ഥാനത്തു തുടർന്ന മാരുതി സുസുകി ആൾട്ടോ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഡിസയറാണ് ആൾട്ടോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.
വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഓഗസ്റ്റിൽ 26,140 സ്വിഫ്റ്റ് ഡിസയർ കാറുകളാണ് നിരത്തിലിറങ്ങിയത്.

അതേസമയം, 21,521 ആൾട്ടോ കാറുകളാണ് നിരത്തിലിറങ്ങിയത്. ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിച്ച പത്തു മോഡലുകളിൽ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്. ബാക്കിയുള്ള മൂന്നു മോഡലുകൾ ഹ്യുണ്ടായിയുടെയും.
മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ (17,190), കോംപാക്ട് എസ്യുവി വിറ്റാര ബ്രസ (14,396), കോംപാക്ട് കാർ വാഗൺ ആർ (13,907), സ്വിഫ്റ്റ് (12,631), ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഹാച്ച്ബാക്ക് ഐ10 (12,306), പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20 (11,832), എസ്യുവി ക്രറ്റ (10,158), മാരുതി സുസുകി ഇന്ത്യയുടെ ഹാച്ച് ബാക്ക് സെലേറിയോ (9,210) എന്നിവയാണ് മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള മോഡലുകൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
