ലോണുകൾക്ക് പലിശ കുറയില്ല; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ഉള്‍പ്പെടെ പ്രധാന നിരക്കുകളിൽ മാറ്റമില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ഉള്‍പ്പെടെ പ്രധാന നിരക്കുകളിൽ മാറ്റമില്ല. നിലവിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് ആറ് ശതമാനമാണ്. ഇത് മാറ്റമില്ലാതെ തുടരും.

 

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍, സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കേന്ദ്ര സര്‍ക്കാരും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.

 
ലോണുകൾക്ക് പലിശ കുറയില്ല; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐയെ പിന്നോട്ട് വലിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റീട്ടെയിൽ, മൊത്തവില സൂചികകൾ കുത്തനെ ഉയർന്നിരുന്നു. ഇതും റിപ്പോ നിരക്ക് കുറയ്ക്കാത്തതിന് കാരണമാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞത് നയരൂപീകരണത്തെ കാര്യമായി തന്നെ ബാധിച്ചു. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

malayalam.goodreturns.in

English summary

Loans Unlikely to Get Cheap As RBI Holds Interest Rates Steady

The Reserve Bank of India as was widely expected, kept interest rates on hold, defying calls from industry for a cut in interest rates. The current policy repo rate of the RBI stands at 6 per cent, which today remained unchanged.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X