കാശു വാരിയ പാര്‍ട്ടി ബിജെപി!!! ആസ്തിയിൽ ഞെട്ടിപ്പിക്കുന്ന വർദ്ധനവ്

ബിജെപിയുടെ ആസ്തിയിൽ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627.15 ശതമാനം വര്‍ദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി ആണ് ഏറ്റവും സമ്പന്നമായ പാര്‍ട്ടിയെന്ന് ഡെമോക്രാറ്റിക് റീഫോംസ് അസോസിയേഷന്റെ റിപ്പോര്‍ട്ട്. ബിജെപിയുടെ ആസ്തി കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627.15 ശതമാനം വര്‍ധിച്ചു. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 കോടി ആയാണ് വര്‍ധിച്ചത്.

കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതേ കാലയളവില്‍ 759 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. എന്നാല്‍ 329 കോടി രൂപയാണ് കോണ്‍ഗ്രസിന് ബാധ്യതയായി കണക്കാക്കിയത്. ബിജെപിയുടെ ബാധ്യത വെറും 25 കോടി രൂപ മാത്രമാണ്.

ബിജെപിയുടെ ആസ്തിയിൽ ഞെട്ടിപ്പിക്കുന്ന വർദ്ധനവ്

മൂന്നാം സ്ഥാനത്ത് 557 കോടി രൂപയുടെ ആസ്തിയോടെ ബിഎസ്പി ആണുളളത്. സിപിഎം 432 കോടി രൂപ ആസ്തിയോടെ നാലാം സ്ഥാനത്താണ്.

വസ്തുവകകള്‍, പണം, വാഹനം, നിക്ഷേപം, വായ്പകള്‍, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. അതേ സമയം ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കിയത്.

malayalam.goodreturns.in

English summary

BJP richest party with declared assets worth Rs 893 crore, Congress second at Rs 758 crore: Report

The Bharatiya Janata Party's (BJP) declared assets jumped by 627 percent from Rs 122.93 crore to over Rs 893 crore between FY 2004-05 and 2015-16, according to an analysis by Association for Democratic Reforms (ADR).During the same period, the total assets of Congress increased from Rs 167.35 crore to Rs 758.79 crore, signifying an increase of 353.41 percent.
Story first published: Tuesday, October 17, 2017, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X