നി​ലേ​ക്കനി തകർത്തു; ഇൻഫോസിസിന് 3,726 കോ​ടി ലാഭം

ഇൻഫോസിസിന് 3,726 കോ​ടി ലാഭം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഐ​ടി ക​മ്പ​നിയായ ഇ​ൻ​ഫോ​സി​സ് ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​ഘ​ട്ട​ത്തി​ലെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ടു. അ​റ്റാ​ദാ​യം 3,726 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 3.4 ശ​ത​മാ​നമാണ് വ​ള​ർ​ച്ച.

കമ്പനി പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ധി​ക​മാ​ണി​ത്. 3,523 കോ​ടി രൂ​പ വ​രെ അ​റ്റാ​ദാ​യം നേ​ടു​മെ​ന്നാ​യി​രു​ന്നു റോ​യി​ട്ടേ​ഴ്സി​ന്‍റെ പ്ര​വ​ച​നം. വ​രു​മാ​നം 2.9 ശ​ത​മാ​നം ഉ​യ​ർ​ന്ന് 17,567 കോ​ടി രൂ​പ​യാ​യി.

നി​ലേ​ക്കനി തകർത്തു; ഇൻഫോസിസിന് 3,726 കോ​ടി ലാഭം

സ​ഹസ്ഥാ​പ​ക​നാ​യ ന​ന്ദ​ൻ നി​ലേ​ക​നി ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​റ്റ​തി​നു​ ശേ​ഷ​മു​ള്ള ആ​ദ്യ ത്രൈ​മാ​സ ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു ​വ​ന്ന​ത്. ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു വി​ശാ​ൽ സി​ക്ക സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട​ത്തേ​ക്ക് നി​ലേ​ക്ക​നി നി​യ​മി​ത​നാ​യ​ത്.

നാരായണ മൂർത്തി, ക്രിസ് ഗോപാലകൃഷ്‌ണൻ, എസ്.ഡി. ഷിബുലാൽ, ടി.വി. മോഹൻദാസ് പൈ തുടങ്ങിയവർക്കൊപ്പം ഇൻഫോസിസ് ടെക്‌നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതൽ ഡയറക്‌ടർ ബോർഡ് അംഗമായിരുന്നു. ഇൻഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉൽപന്ന കയറ്റുമതി കമ്പനിയായി വളർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചയാളാണ് ഇദ്ദേഹം.

malayalam.goodreturns.in

English summary

Infosys results LIVE: Net profit Rs 3,726 cr, up 7% on quarter; revenue at Rs 17,567 cr, up 2.9%

Software firm Infosys said profit for July-September quarter grew by 7 percent sequentially to Rs 3,726 crore, but slashed its full year constant currency revenue growth guidance to 5.5-6.5 percent.
Story first published: Wednesday, October 25, 2017, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X