സ്വന്തം സ്മാർട്ഫോണായ ബില്യൺ ക്യാപ്ചർ പ്ലസുമായി ഫ്ലിപ്കാർട്ട്

ഫ്ലിപ്കാർട്ട് സ്വന്തം സ്മാർട്ഫോണായ ബില്യൺ ക്യാപ്ചർ പ്ലസുമായി രം​ഗത്ത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് സ്വന്തം സ്മാർട്ഫോണായ ബില്യൺ ക്യാപ്ചർ പ്ലസുമായി രം​ഗത്ത്. ഇന്നു മുതലാണ് കമ്പനി സ്വന്തം ബ്രാൻഡിലുള്ള മൊബൈൽ പുറത്തിറക്കിയത്. 10000 രൂപയാണ് ഫോണിന്റെ വില.

 

ഹൈദരാബാദിലുള്ള ഒഇഎം സ്മാ‍ട്രോണാണ് ഫ്ലിപ്കാർട്ടിന് വേണ്ടി ആദ്യത്തെ ഫോൺ നിർമ്മിച്ചു നൽകിയത്. ഫോണിന്റെ ഡിസൈൻ, ഡവലപ്മെന്റ് എന്നിവയെല്ലാം ഒഇഎം സ്മാ‍ട്രോൺ തന്നെയാണ് നിർവ്വഹിച്ചത്.

 
സ്വന്തം സ്മാർട്ഫോണായ ബില്യൺ ക്യാപ്ചർ പ്ലസുമായി ഫ്ലിപ്കാർട്ട്

ഫ്ളിപ്കാർട്ടുമായുള്ള പങ്കാളിത്തം കമ്പനിയുടെ ഭാവി ഉപകരണങ്ങളുടെ നിർമ്മാണത്തിലും വ്യാപിപ്പിക്കുമെന്ന് സ്മാ‍ട്രോൺ ചെയ‍ർമാൻ മഹേഷ് ലിങ്ക റെഡ്ഡി പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ മറ്റ് ഉപകരണങ്ങളും വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ഗുണ നിലവാരമുള്ള ഉൽപ്പന്നമാണ് തങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും മറ്റ് ചൈനീസ് ഉപകരണങ്ങൾ പോലെ ആറു മാസം കൂടുമ്പോൾ ഇത് മാറ്റേണ്ടി വരില്ലെന്നും 18 മാസം വരെ പൂർണ ഉത്തരവാദിത്വം കമ്പനിയ്ക്കുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

malayalam.goodreturns.in

English summary

Flipkart to launch its own smartphone brand Billion Capture+ today

A lot of market intelligence that was acquired over a period of time by India's leading e-commerce company Flipkart is being put to test as the company's own smartphone product is going on sale under Billion Catpure+ brand in Rs 10,000 price bracket from November 15, 2017.
Story first published: Wednesday, November 15, 2017, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X