ഡിസൈറിനെ പിന്നിലാക്കി ആൾട്ടോ വീണ്ടും മുന്നിൽ

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ മാരുതി സുസുക്കിയുടെ ആൾട്ടോ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ മാരുതി സുസുക്കിയുടെ ആൾട്ടോ. രണ്ടു മാസത്തിനുശേഷമാണ് ആൾട്ടോ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

 

ആ​ഗസ്റ്റിലും സെപ്തംബറിലും മാരുതിയുടെ തന്നെ ഡിസൈറാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. സെപ്റ്റംബറിൽ 31,427ഉം ആഗസ്റ്റിൽ 26,140ഉം ഡിസൈ‍ർ വിറ്റു. ഒക്ടോബറിൽ 19,447 ആൾട്ടോ കാറുകൾ ചെലവായി. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ വിൽപ്പന വർദ്ധിക്കുകയാണ് ചെയ്തത്.

 
ഡിസൈറിനെ പിന്നിലാക്കി ആൾട്ടോ വീണ്ടും മുന്നിൽ

അതേ സമയം ആൾട്ടോയ്ക്ക് തൊട്ടു പിന്നിലായി 17,447 ഡിസയറുകളുടെയും വിൽപ്പന നടന്നു. വാ​ഗണാ‍ർ, സ്വിഫ്റ്റ്, ​ഗ്രാൻ ഐടെൺ എന്നിവയാണ് തൊട്ടു പിന്നിലുള്ള കാറുകൾ.

ചെറുകാര്‍ ശ്രേണിയില്‍ ആള്‍ട്ടോയാണ് എന്ന് മുന്നിൽ. കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയുമാണ് മാരുതിയോട് സാധാരണക്കാരന് പ്രിയമേറാൻ കാരണം. എന്‍ട്രി ലെവല്‍ എ സെഗ്‌മെന്റിലാണ്‌ മാരുതിയുടെ പ്രധാന പോരാട്ടം. ഈ നിരയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറക്കിയ ആള്‍ട്ടോയെ പരാജയപ്പെടുത്താന്‍ ഇതുവരെ ഒരു എതിരാളി വന്നിട്ടില്ല.

malayalam.goodreturns.in

English summary

Top 10 selling passenger vehicles in October 2017; Alto reclaims the top slot

The country’s largest selling car Maruti Suzuki Alto reclaimed its top slot in the month of October 2017 after two months.
Story first published: Monday, November 20, 2017, 17:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X