നിലേക്കനിയുടെ സ്വത്തിന്റെ പകുതി ജീവകാരുണ്യത്തിന്

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനിയും ഭാര്യ രോഹിണിയും തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനിയും ഭാര്യ രോഹിണിയും തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും. അതിസമ്പന്നരുടെ സ്വത്തിന്റ പകുതിയെങ്കിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വയ്ക്കുന്ന ദി ഗിവിംഗ് പ്ലഡ്ജ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് നിലേക്കനി തന്റെ സ്വത്തിന്റെ പകുതി മാറ്റി വയ്ക്കുന്നത്.

 

നിലേക്കനി നൽകിയ സമ്മതപത്രത്തിന്റെ പകർപ്പ് ദി ഗിവിംഗ് പ്ലഡ്ജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്, ഭാര്യ മെലിൻഡ ഗേറ്റ്സ്, യുഎസ് ശത കോടീശ്വരൻ വാറൻ ബഫറ്റ് എന്നിവർ ചേർന്നാണ് ദി ഗിവിംഗ് പ്ലഡ്ജിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

 
നിലേക്കനിയുടെ സ്വത്തിന്റെ പകുതി ജീവകാരുണ്യത്തിന്

1.7 ബില്ല്യൺ ഡോളറാണ് നിലേക്കനിയുടെ ആസ്തി. ആഗോള വ്യാപകമായി കോർപ്പറേറ്റ് മേധാവികളും സംരംഭകരുമെല്ലാം ദി ഗിവിംഗ് പ്ലഡ്ജിന്റെ ഭാഗമാണ്. നന്ദൻ നിലേക്കനിയുടെയും ഭാര്യയുടെയും തീരുമാനത്തെ ബിൽ ഗേറ്റ്സ് സ്വാഗതം ചെയ്തു.

വിപ്രോ ചെയർമാൻ അസിം പ്രേംജി, ബയോകോൺ ചെയർമാൻ കിരൺ മജുംദാർ ഷാ, ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി മേനോൻ എന്നിവരും തങ്ങളുടെ സ്വത്തിന്റെ പകുതി ജീവകാരുണ്യത്തിനായി മാറ്റി വച്ചവരാണ്.

malayalam.goodreturns.in

English summary

Nandan Nilekani, wife Rohini to donate half of their wealth under Giving Pledge: Here's why they are doing it

Infosys co-founder Nandan Nilekani and wife Rohini will donate 50 per cent of their wealth under Giving Pledge- a movement initiated by Microsoft founder Bill Gates and Melinda Gates.
Story first published: Tuesday, November 21, 2017, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X