വെള്ളിയുടെ ഇറക്കുമതിയിൽ വ‍ർദ്ധനവ്; ആവശ്യക്കാർ കൂടി

വെള്ളിയുടെ ഇറക്കുമതിയിൽ വ‍ർദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയുടെ ഇറക്കുമതിയിൽ ആ വ‍ർഷം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ‍ർഷത്തേയ്ക്കാൾ 60 ശതമാനമാണ് ഇറക്കുമതി വർദ്ധിച്ചിരിക്കുന്നത്.

ഈ വർഷം ഒക്ടോബ‍ർ വരെയുള്ള കാലയളവിൽ 4200 ടൺ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. വ‍ർഷാവസാനത്തോടെ ഇറക്കുമതി 5000 ടണ്ണായി ഉയരുമെന്നാണ് സൂചന. അടുത്ത വർഷം ഇറക്കുമതി 10 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

വെള്ളിയുടെ ഇറക്കുമതിയിൽ വ‍ർദ്ധനവ്; ആവശ്യക്കാർ കൂടി

2015ൽ വെളളിയുടെ ഇറക്കുമതി 7955 ടണ്ണിലെത്തി റെക്കോ‍ർഡിട്ടിരുന്നു. എന്നാൽ 2016ൽ ഇത് കുത്തനെ താഴ്ന്നു. 2794 ടണ്ണായിരുന്നു കഴിഞ്ഞ വർഷത്തെ ആകെ വെള്ളി ഇറുക്കുമതി. ഇതിൽ നിന്നാണ് ഈ വർഷം ഇറക്കുമതിയിൽ 60 ശതമാനം വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

വിപണിയിൽ വെള്ളിയ്ക്ക് ഡിമാൻഡ് ഉയ‍ർന്നതിന്റെ സൂചനയാണ് ഇറക്കുമതിയിലുള്ള വർദ്ധനവ്. എന്നാൽ നിക്ഷേപമെന്ന നിലയിൽ വെള്ളിക്ക് ഇപ്പോഴും ഡിമാൻഡ് കുറവാണ്. വ്യവസായിക ആവശ്യങ്ങൾക്കും ആഭരണ മേഖലയിലുമാണ് വെള്ളിയ്ക്ക് ആവശ്യക്കാ‍ർ ഏറെയുള്ളത്.

malayalam.goodreturns.in

English summary

Silver import up 60%, to cross 5,000 tonnes

Silver imports have risen by as much 60 per cent on a year-on-year basis to reach 4,200 tonnes in October, and are likely to end the year with 5,000 tonnes, according to Thomson Reuters GFMS.
Story first published: Monday, November 27, 2017, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X